ട്രെയിന്‍ യാത്രക്കിടെ ബിസ്ക്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി കൊള്ള
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ബിസ്ക്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി വ്യാപാരിയുടെ 6,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. അരക്കിണര്‍ സ്വദേശി അബ്ദുള്‍ നാസര്‍ (45)നെയാണ് അന്യസംസ്ഥാനക്കാര്‍ എന്ന് കരുതുന്നവര്‍ കൊള്ളയടിച്ചത്.
കഴിഞ്ഞ ദിവസം ഹാമുനഗര്-കൊച്ചുവേളി എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് സംഭവം. പച്ചക്കറി വ്യാപാരിയായ നാസര്‍ അഹമ്മദാബാദില്‍ നിന്നും ട്രെയിനില്‍ മടങ്ങുകയായിരുന്നു.
ഉഡുപ്പിക്കും രത്നഗിരിക്കുമിടയിലെ സ്റ്റേഷനില്‍ നാസര്‍ ചായ കുടിക്കാന്‍ പ്ലാറ്റ് ഫോമിലിറങ്ങിയിരുന്നു. ഈ സമയം ഒരു സംഘം ഹിന്ദി സംസാരിക്കുന്നവര്‍ നല്കിയ ബിസ്ക്കറ്റ് ഇദ്ദേഹം കഴിക്കുകയും ചെയ്തു. കാസര്‍ഗോഡ് എത്തിയപ്പോഴേക്കും തലകറക്കം അനുഭവപ്പെട്ട് ബോധം നഷ്ടപ്പെട്ടു. ബോധം തെളിയുമ്പോഴാണ് കവര്‍ച്ചക്കിരയായതായി അറിയുന്നത്. ഇന്നലെ രാത്രി 8.30ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ അബ്ദുള്‍ നാസര്‍ റെയില്‍ പൊലിസില്‍ വിവരം അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."