HOME
DETAILS
MAL
മുവാറ്റുപുഴ നഗരസഭയിലും മുളവൂര്‍ മേഖലയിലും ജോസഫ് വാഴയ്ക്കന് സ്വീകരണം നല്‍കി
backup
May 11 2016 | 05:05 AM
മുവാറ്റുപുഴ: നഗരസഭയിലും മുളവൂര്‍ മേഖലയിലും ജോസഫ് വാഴയ്ക്കന് സ്വീകരണം നല്‍കി. നഗരത്തിലെ വെള്ളൂര്‍ക്കുന്നം, എവറസ്റ്റ് കവല, കീച്ചേരിപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വീകരണം നല്‍കിയത്. താളമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോ ഒരുക്കിയായിരുന്നു ജോസഫ് വാഴയ്ക്കന്റെ നഗരത്തിലെ പര്യടനം. കഴിഞ്ഞ ശനിയാഴ്ച പൂര്‍ത്തീകരിക്കാത്ത മേഖലയിലാണ് ഇന്നലെ പര്യടനം. പലയിടത്തും വഴിയോരത്ത് കാത്തുനിന്ന സ്ത്രീകളും കുട്ടികളും വാഴയ്ക്കനെ മാലയിട്ട് സ്വീകരിച്ചു.
രാവിലെ വെള്ളൂര്‍ക്കുന്നത്ത് എ. മുഹമ്മദ് ബഷീര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എം പരീത്, കെ.എം അബ്ദുള്‍മജീദ്, ജോയി മാളിയേക്കല്‍, അഡ്വ.എന്‍ രമേശ്, സി.എം ഷുക്കൂര്‍, പി.പി എല്‍ദോസ്, പി.എം ഏലിയാസ്, പി.എസ്.എ ലത്തീഫ്, അഡ്വ. പി.എം റഫീക്ക്, സേവി പൂവന്‍, റോയി പോള്‍, പി.എസ്. റഷീദ്, എം.സി. വിനയന്‍, മേരി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുളവൂരില്‍ ഉച്ചയ്ക്ക് രണ്ടിന് നിശ്ചയിച്ചിരുന്ന സ്വീകരണം കനത്ത മഴ മൂലം 4.30 ഓടെയാണ് ആരംഭിച്ചത്. ജോസഫ് വാഴയ്ക്കന്റെ ചിത്രവും ചിഹ്നവും പതിച്ച ടി ഷര്‍ട്ട് അണിഞ്ഞ് കുട്ടികളും യുവാക്കളും ഉള്‍പ്പെടെ അണിനിരന്നത് ആകര്‍ഷകമായിരുന്നു. മഴ ശമിക്കാതിരുന്നതോടെ നനഞ്ഞാണ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ വരവേറ്റത്. മുളവൂര്‍ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ യാഥാര്‍ഥ്യമാക്കിയ ജോസഫ് വാഴയ്ക്കന് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. പര്യടനത്തിന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.എം. പരീത്, കെ.ബി. ഷംസുദീന്‍, എം.എം. സീതി, പി.എം. അസീസ്, പി.എം. അബൂബക്കര്‍, കെ.എച്ച്. സിദ്ദിഖ്, ടി.കെ. അലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."