കരാര്‍ സിദ്ധാന്തം കണ്ടെത്തിയ രണ്ടു പേര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍
സ്റ്റോക്‌ഹോം: കരാര്‍ സിദ്ധാന്തം (കോണ്‍ട്രാക്ട് തിയറി) സംബന്ധിച്ച പഠനത്തിന് ബ്രിട്ടീഷ്, ഫിന്‍ലന്റ് സാമ്പത്തിക ശാസ്ത്രജ്ഞരായ ഒലിവര്‍ ഹാര്‍ട്ടിനും ബെന്‍ഗ്റ്റ് ഹോല്‍മ്‌സ്‌ട്രോമിനും ഈ വര്‍ഷത്തെ നൊബേല്‍.
യഥാര്‍ഥ ജീവിത സാഹചര്യങ്ങളിലെ കരാര്‍ വ്യവസ്ഥതിയില്‍ പുതിയ ദിശാബോധം നല്‍കുന്നതാണ് ഇവരുടെ കണ്ടുപിടുത്തമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അഭിപ്രായപ്പെട്ടു.
ഹ്രസ്വവും ദീര്‍ഘകാലത്തേക്കുമുള്ള പുതിയ കരാര്‍ വ്യവസ്ഥകള്‍ക്കാണ് ഇവര്‍ രൂപം നല്‍കിയത്. ഓഹരി ഉടമകളും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റുകളും തമ്മിലുള്ള കരാര്‍, ഇന്‍ഷുറന്‍സ് കമ്പനി, കാര്‍ ഉടമകള്‍, പൊതുഭരണ വകുപ്പ്, സപ്ലൈയര്‍മാര്‍ തുടങ്ങിയവയും തമ്മിലുള്ള കരാറിനു ഇവരുടെ കണ്ടെത്തല്‍ പുതിയ വഴിത്തിരിവാകും.
പൊതുമേഖലയെ ഇന്‍ഷുറന്‍സ് വത്കരിക്കുമ്പോഴും സ്വകാര്യവത്കരിക്കുമ്പോഴുമുള്ള സാങ്കേതിക പ്രശ്‌നം കുറയുന്നതാണ് പുതിയ കരാര്‍ രീതി. സാമ്പത്തിക ശാസ്ത്രത്തിനു മാത്രമല്ല സാമൂഹിക ശാസ്ത്രത്തിനും ഇവരുടെ സിദ്ധാന്തം ഉപകാരപ്പെടുമെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
67 കാരനായ ഹോല്‍മ്‌സ്‌ട്രോം കാംബ്രിഡ്ജ് സര്‍വകലാശാലയിലെ മഷ്വുസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രത്തിലെയും മാനേജ്‌മെന്റിലെയും പ്രൊഫസറാണ്. ഫിന്‍ലന്‍ഡിലാണ് ജനിച്ചത്. ബ്രിട്ടീഷ് വംശജനായ ഒലിവര്‍ ഹര്‍ട് കാംബ്രിഡ്ജ് ഹെര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."