വിവരശേഖരണത്തിന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
തൊടുപുഴ: ഇടുക്കിയില്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയോറിയവരെ കുടിയെഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
ഇടുക്കി ജില്ലാ ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്റര്‍ അകലെ കരിമ്പന്‍ അട്ടിക്കളം കുട്ടപ്പന്‍സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച്ച രാവിലെ 11ന് ഇടുക്കി നഗരംപാറ റെയിഞ്ച് ഓഫീസിലെ മൂന്ന് ഗാഡ്മാര്‍ ഫയലുമായി താമസക്കാരുടെ വിവരണ ശേഖരണത്തിനെത്തിയത്. ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന പേപ്പര്‍ ഫയല്‍ വാങ്ങി പരിശോധിച്ച നാട്ടുകാരില്‍ ചിലര്‍ കുടിയെഴിപ്പിക്കലിന്റെ ഭാഗമായ നടപടിയാണെന്ന് തിരിച്ചറിഞ്ഞു.ഇതോടെ സംഭവം കാട്ടുതീ പോലെ പടര്‍ന്ന് ചുറ്റുപാടുമുള്ള നൂറ്കണക്കിന് നാട്ടുകാര്‍ ഓടിയെത്തി ബഹളം വെച്ചത് സംഘര്‍ഷാവസ്ഥയിലെത്തിച്ചു. അപ്രതീക്ഷിതമായി നാട്ടുകാരില്‍ ചിലര്‍ ഉദ്യോഗസ്ഥരെ സമീപത്തെ വീട്ടില്‍ കയറ്റി ബന്ധിയാക്കി. ഉദ്യോഗസ്ഥരെ വിട്ടയക്കണമെങ്കില്‍ ഭരണാധികാരികള്‍ സ്ഥലത്തെത്തി വിശദീകരണം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്,റോഷി അഗസ്റ്റിയന്‍ എം.എല്‍.എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,സബ് കലക്ടര്‍ എന്‍.കെ.എല്‍ റെഡി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്,കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഷീബ ജയന്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. ജോയ്‌സ് ജോര്‍ജ്എം.പി വനംവകുപ്പ് മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തില്‍ വിവരശേഖരണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചതായി എം.പി നാട്ടുകാരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."