മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗാന്ധി ഫെലോഷിപ്പ്
നേതൃഗുണമുള്ള യുവതീയുവാക്കള്‍ക്ക് ഗാന്ധി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് സ്‌കൂളുകളില്‍ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിച്ച് ആയിരം കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ പ്രചോദനമാകുകയാണ് ഫെലോകള്‍ ചെയ്യേണ്ടത്. രണ്ടു വര്‍ഷമാണ് ഫെലോഷിപ് കാലാവധി.
തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് മാസം 14,000 രൂപ ഫെലോഷിപ് ലഭിക്കും. ഇതിന് പുറമേ ഫോണ്‍ ബില്‍ അടക്കുന്നതിന് 600 രൂപയും സൗജന്യ താമസവും ലഭ്യമാണ്.
ഗ്രാന്റില്‍ 7,000 രൂപ മാസത്തില്‍ ലഭിക്കും. ബാക്കിയുള്ള 7,000 രൂപ പലിശയില്ലാത്ത നിക്ഷേപമായിരിക്കും. 23 മാസത്തെ ഫെലോഷിപ് പൂര്‍ത്തിയാക്കുമ്പോഴാണ് ഈ തുക ലഭിക്കുക.
അധ്യാപകരെയും പ്രധാനാധ്യാപകരെയും സഹായിച്ച് ആവശ്യമുള്ള സമയങ്ങളില്‍ നിര്‍ദേശം നല്‍കുകയാണ് പ്രധാന ചുമതല. ഇന്ത്യയിലെ പ്രമുഖ കോളജുകളില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, ആര്‍ട്‌സ് ക്ലബ് ടീം ക്യാപ്റ്റന്‍, സ്റ്റേറ്റ്, നാഷണല്‍, ഇന്റര്‍നാഷനല്‍ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സംരംഭകര്‍ക്കും അവസരമുണ്ട്.
ഴമിറവശളലഹഹീംവെശു.രൃലമേൃശഃരമാുൗ.െരീാ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങള്‍ക്ക് ംംം.ഴമിറവശളലഹഹീംവെശു.ീൃഴളലഹഹീംവെശുുൃീഴൃമാാശിഴ.ുവു എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."