HOME
DETAILS
MAL
ബി.സി.സി.ഐ 15നു യോഗം ചേരും
backup
October 11 2016 | 19:10 PM
ന്യൂഡല്‍ഹി: ഈ മാസം 15നു ബി.സി.സി.ഐ പ്രത്യേക യോഗം ചേരും.
ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഈ മാസം 17നു സുപ്രിം കോടതി ഉത്തരവിറക്കാനിരിക്കെയാണ് ബി.സി.സി.ഐ അടിയന്തര യോഗം ചേരുന്നത്.
ലോധ കമ്മിറ്റി നിര്‍ദേശിച്ച ചില വിഷയങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന ബി.സി.സി.ഐ വാദം തള്ളിയ കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബോര്‍ഡിനെ പിരിച്ചുവിടേണ്ടി വരുമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു.
ഈ വിഷയങ്ങളടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കാനാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."