മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍പ്പിലേക്ക്: വാര്‍ത്തവാസ്തവ വിരുദ്ധമെന്ന് ഭാരവാഹികള്‍
വടകര: വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍പ്പിലേക്കെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ആറ് വര്‍ഷം മുന്‍പ് സംഘടനയില്‍ നിന്നും പുറത്താക്കിയ വ്യക്തി പുതിയ ഒരു സംഘടന രൂപീകരിക്കുന്നതിന്റെ മുന്നോടിയായി മെമ്പര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്ത് വന്നിരിക്കുന്നത്.
നിലവില്‍ കച്ചവടവും സ്ഥാപനവുമില്ലാത്ത വ്യക്തിയാണ് ഇദ്ദേഹമെന്നിരിക്കെ, വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ ഭരണഘടന അനുസരിച്ച് ഇയാള്‍ക്ക് ഒരു സംഘടന രൂപീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അഫിലിയേറ്റ് ചെയ്ത വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 78 അംഗ പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.
നിലവിലെ പ്രവര്‍ത്തക സമിതിയംഗങ്ങളോ ഭാരവാഹികളോ മറ്റൊരു വ്യാപാര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും നല്ല ഉല്‍പന്നങ്ങളുടെ പേരില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വരികയാണെങ്കില്‍ കച്ചവടക്കാര്‍ തള്ളിക്കളയുമെന്നും നേതാക്കള്‍ പരിഹസിച്ചു. വിദ്യാപ്രകാശ് പബ്ലിക് സ്‌കൂള്‍ അസോസിയേഷന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും നിലവിലെ ചെയര്‍മാന്‍ കെ.എന്‍ കൃഷ്ണന്‍ ആരോഗ്യപ്രശ്‌നത്താല്‍ ഒഴിവായപ്പോള്‍ പ്രസ്തുത സ്ഥാനത്തേക്ക് 14 അംഗ ഭരണസമിതിയിലെ അംഗമായ ഒ.ചന്ദ്രനെ ഭരണഘടനാനുസൃതമായാണ് ചെയര്‍മാനായി തിരഞ്ഞെടുത്തതെന്നും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സ്‌കൂള്‍ വിറ്റുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇവര്‍ പറഞ്ഞു.
അമിതമായ കെട്ടിട വാടക വര്‍ദ്ധനവിനും, കുടിയൊഴിപ്പിക്കലിനുമെതിരെ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി കെട്ടിട മാഫിയ വിരുദ്ധ സമിതി രൂപീകരിച്ച് ചെറുത്ത് നില്‍പ് ആരംഭിച്ചത് വടകരയിലാണ്.
നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരസഭയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കി വരുന്നതായും മറിച്ച് അസോസിയേഷന് നേരെ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ വ്യാപാരികള്‍ വഞ്ചിതരാവരുതെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഒ.ചന്ദ്രന്‍, സെക്രട്ടറി കെ.പി ഇബ്രാഹീം, എന്‍.കെ ഭരതന്‍, എം.അബ്ദുല്‍ സലാം, ഒ.വി ശ്രീധരന്‍, പൂത്തോളി അബ്ദുല്‍ റഷീദ്, സതീഷ് കുനിയില്‍, സാലിഹ് മുഹമ്മദ്, എം.പി മജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."