ഗ്രാമീണ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
പൂക്കോട്ടുംപാടം: മലയോര മേഖലയിലെ ഗ്രാമീണ ക്ഷേത്രങ്ങളില്‍ നൂറു കണക്കിന് കുരുന്നുകള്‍ നാവില്‍ ആദ്യാക്ഷരം കുറിച്ചു. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം ദാമോദരന്‍ നമ്പൂതിരിപ്പാട്, മേല്‍ ശാന്തി വി.എം ശിവപ്രസാദ് എമ്പ്രാന്തിരി എന്നിവര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.
അഞ്ചാം മൈല്‍ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഒ. ഗംഗാധരന്‍ മാസ്റ്റര്‍, കേശവന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ വിദ്യാരംഭം കുറിച്ചു.
അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ കെ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രം മേല്‍ശാന്തി വി.എം.വിജയകുമാര്‍ എമ്പ്രാന്തിരി പ്രത്യേക പൂജകള്‍ക്ക് കാര്‍മികത്വം നല്‍കി.
തേള്‍പാറ അയ്യപ്പക്ഷേത്രത്തില്‍ വി.എം വാസുദേവന്‍ എമ്പ്രാന്തിരി കുട്ടികളെ എഴുത്തിനിരുത്തി. മേല്‍ശാന്തി വി.എം. വിനയന്‍ എമ്പ്രാന്തിരി വിശേഷ പൂജകള്‍ക്ക് കാര്‍മികത്വം നല്‍കി.
കരുളായി: ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ സംഗീതജ്ഞന്‍ കോട്ടക്കല്‍ ശിവദാസ് വാരിയര്‍,സാഹിത്യകാരന്‍ ജി.സി.കാരയ്ക്കല്‍, പ്രസാദ് തേവര്‍കാട് ഡോ.കേദാര്‍നാഥ് തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി.
കാളികാവ്: ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ആഘോഷിച്ചു. എഴുത്തിനിരുത്തിന് ക്ഷേത്ര മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
കരുളായി: ശ്രീചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി. മേല്‍ശാന്തി വിവേക്, കൃഷ്ണന്‍ എബ്രാന്തിരി എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ചടങ്ങുകള്‍ ആരംഭിച്ചു.
നിലമ്പൂര്‍: ചെട്ടിയങ്ങാടി മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് മേല്‍ശാന്തി മടതമന ഗോവിന്ദകൃഷ്ണന്‍ എമ്പാന്തിരി കാര്‍മികത്വം വഹിച്ചു. നടുവിലക്കളം സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരി നേതൃത്വം നല്‍കി. 50 കുട്ടികളെ എഴുത്തിനിരുത്തി. വാഹനപൂജയും നടത്തി. മയ്യംന്താനി ദേവീക്ഷേത്രത്തില്‍ തന്ത്രി നാരായണ ശര്‍മ്മ വിദ്യാരംഭത്തിന് കാര്‍മികത്വം വഹിച്ചു. പൂജയെടുപ്പ്, വാഹനപൂജ, ചെണ്ടമേളം, അരങ്ങേറ്റം എന്നിവ നടത്തി. ചക്കാലക്കുത്ത് എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നവരാത്രി ആഘോഷിച്ചു. സുബ്രമണ്യന്‍ എമ്പ്രാന്തിരി പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."