പൊന്നാംചിറയുടെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു
കാവനൂര്‍: പഞ്ചായത്തിലെ എളയൂര്‍ പൊന്നാംചിറ കുളത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു. വര്‍ഷങ്ങളായി പായലും മാലിന്യങ്ങളും നിറഞ്ഞ് മലിനമായി കിടന്നിരുന്ന കുളം കഴിഞ്ഞ മാസം പ്രദേശവാസികളായ ഒരുസംഘം യുവാക്കള്‍ ചേര്‍ന്ന് ഉപയോഗ യോഗ്യമാക്കിയിരുന്നു.
തുടര്‍ന്ന് കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനവും നല്കി. തുടര്‍ന്ന് അധികൃതര്‍ കുളത്തിന്റെ ശോച്യാവസ്ഥ നേരില്‍ വന്നു കണ്ടു. തുടര്‍ന്ന് പഞ്ചായത്ത് ഭാരവാഹികള്‍ ഗ്രാസ് കാര്‍പ്പ് മത്സ്യങ്ങളെ കുളത്തില്‍ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചപ്പുചവറുകളും കുളത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കുളത്തിന്റെ പരിസരത്ത് രാത്രി സമയങ്ങളില്‍ മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമപാലകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പഞ്ചായത്ത് അധികാരികളും നാട്ടുകാരും ചേര്‍ന്നു തീരുമാനമെടുത്തു.
ചടങ്ങ് കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വിദ്യാവതി ഉദ്ഘാനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഹാജി അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ഉമ്മര്‍, കെ.പി സുനിത കുമാരി, ബീന, പി.ടി അബൂബക്കര്‍, പരമേശ്വരന് മാസ്റ്റര്‍, അഷ്റഫ്, ഷബീറലി, എം.പി സൈതലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."