ജയലളിതയുടെ ആരോഗ്യനില; പണി മതിയാക്കി തമിഴ് തൊഴിലാളികള്‍ മടങ്ങുന്നു
മഞ്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളില്‍ മനംനൊന്തു തമിഴ് തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്കു മടങ്ങുന്നു. മഞ്ചേരി, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, കരുവാരകുണ്ട് എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍പേരും കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശത്തേക്കു തിരികെപോയത്.
ഇവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു കേരളത്തിലെത്തിയവരാണ്. നിര്‍മാണ മേഖലകള്‍, ഹോട്ടലുകള്‍, ആക്രിക്കടകള്‍, ശില്പനിര്മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ജോലികളുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന ഇവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചുവരികയായിരുന്നു.
മേലാറ്റൂര്‍, കീഴാറ്റൂര്‍, എടയാറ്റൂര്‍, തുവ്വൂര്‍, കരുവാരകുണ്ട് പ്രദേശങ്ങളില്‍ ജോലിചെയ്തുവന്നിരുന്ന തമിഴ് തൊഴിലാളികള്‍ പാണ്ടിക്കാട്ടെ വിവിധ ക്വാര്‍ട്ടേഴ്സുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവരില്‍ കൂടുതല്‍ പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വദേശത്തേക്കു മടങ്ങി. മറ്റുള്ളവര്‍ യാത്രക്കുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."