സാര്‍വത്രിക വിദ്യാഭ്യാസത്തിനു സ്വകാര്യപങ്കാളിത്തവും ആവശ്യം: മന്ത്രി കടന്നപ്പള്ളി
ചെറുപുഴ: എല്ലാവര്‍ക്കും വിദ്യാഭ്യാസം സാധ്യമാകണമെങ്കില്‍ പൊതുവിദ്യാഭ്യാസമേഖലക്കൊപ്പം സ്വകാര്യസ്ഥാപനങ്ങളും സഹകരണസംരംഭങ്ങളും ആവശ്യമാണെന്നു തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ചെറുപുഴ പീയെന്‍സ് കാമ്പസിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
കാമ്പസില്‍ പുതിയതായി ആരംഭിച്ച സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രാപ്പൊയില്‍ നാരായണന്‍ അധ്യക്ഷനായി. നിരീക്ഷണകാമറകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തും ഫോക്‌ലോര്‍ സെമിനാര്‍ പരമ്പരകളുടെ ഉദ്ഘാടനം ഡോ. കുമാരന്‍ വയലേരിയും നിര്‍വഹിച്ചു.
പഞ്ചായത്ത് അംഗം ലളിതാ ബാബു, മജീദ് പെരുമ്പടവ്, പി.ജെ തോമസ് സംസാരിച്ചു. കുടുംബശ്രീകള്‍ക്കായി സംഘടിപ്പിച്ച നാടന്‍പാട്ട് മത്സരത്തില്‍ പ്രാപ്പൊയില്‍ പെരുന്തടം കുടുംബശ്രീ ഒന്നാം സ്ഥാനവും ചുണ്ട കുടുംബശ്രീ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."