ടോളുകള്‍ നിര്‍ത്തലാക്കുമെന്ന് മന്ത്രി ജി.സുധാകരന്
കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും പുതിയ ടോളുകള്‍ ഏര്‍പ്പെടുത്തില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്.
പൊതുമരാമത്ത് വകുപ്പോ കീഴിലുള്ള കമ്പനികളോ പണം മുടക്കുന്ന പദ്ധതികള്‍ക്ക് ഇനി മുതല്‍ ടോള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പൂര്‍ണ്ണ അധികാരത്തിലുള്ള ടോളുകള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണ് ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15 ടോളുകളില്‍ രണ്ടെണ്ണം ഇതിനോടകം നിര്‍ത്തലാക്കിയിട്ടുണ്ട്.
അതേസമയം റോഡ്സ് ആന്‍ഡ് ബ്രിഡജ്സ് കോര്പ്പറേഷന് നിര്‍മ്മിച്ച 18 പാലങ്ങളുടെ ടോള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."