HOME
DETAILS

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തുറവൂര്‍ മഹാക്ഷേത്രത്തിലെ അന്നദാനം പ്രതിസന്ധിയില്‍

  
backup
October 12 2016 | 16:10 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%be%e0%b4%82%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-2


അരൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെസ്സ് ഏര്‍പ്പെടുത്തിയതോടെ തുറവൂര്‍ മഹാക്ഷേത്രത്തിലെ അന്നദാനം പ്രതിസന്ധിയിലായി. ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമില്ലാതെ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ പേര് പറഞ്ഞാണ് അന്നദാനത്തിനായി ഭക്തജനങ്ങളില്‍ നിന്നും ഇവിടുത്തെ ഭക്തജന സമിതി പണം പിരിക്കുന്നത്.
ഇത്തരം സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലേക്ക് ഒരു രൂപ പോലും അടക്കാതെയാണ് സമിതി അന്നദാനം നടത്തി വരുന്നത്. ഒരു ഇലക്ക് പന്ത്രണ്ട് രൂപയും എന്നാല്‍ ഭക്തരുടെ എണ്ണം വര്‍ദ്ധിച്ച് ഇരുന്നൂറിന് മേല്‍ കവിഞ്ഞാല്‍ ഒരു ഇലക്ക് ഇരുപത് രൂപ ക്രമത്തിലുമാണ് സെസ്സ് ഇനത്തില്‍ ബോര്‍ഡിലേക്ക് അടക്കേണ്ടത്. ക്ഷേത്രത്തിലെ അന്നദാനം കഴിക്കുന്നതിനായി പ്രതിദിനം നാന്നൂറ്റി അന്‍പത് മുതല്‍ അറുന്നൂറ് പേരുവരെ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ചില ദിവസങ്ങളില്‍ ഇതിലും ഇരട്ടിയാകുകയും ചെയ്യും. ആറുവര്‍ഷമായി ഇവിടെ ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ഭക്തരില്‍ നിന്നും വന്‍ തോതില്‍ പണം സ്വരൂപിച്ചാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. ദേവസ്വം ബോര്‍ഡും ഭക്തജന സിമതിയും അടുത്തകാലത്തായി നടക്കുന്ന ശീത സമരങ്ങളാണ് സെസ്സ് ഈടാക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രതിദിനം ശരാശരി പതിനായിരം രൂപയില്‍ താഴെ സെസ്സ് ഇനത്തില്‍ അടക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ഇതു കൂടാതെ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളില്‍ ഇനിയും ഭക്തജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നതിനാല്‍ ഭക്തജന സിമിതിക്ക് സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ ഉപദേശക സമിതികള്‍ക്ക് പിരിവ് നടത്തണമെങ്കില്‍ ഇതിനായുള്ള കൂപ്പണുകള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് മുദ്ര പതിപ്പിക്കണമെന്നും ആയതിന്റെ കണക്കുകള്‍ യഥാസമയം ആഡിറ്റിന് വിധേയമാക്കണമെന്നും സമതിയുടെ ബജാന്‍ജി ദേവസ്വം സബ്ഗ്രൂപ്പാഫീസര്‍ ആയരിക്കണമെന്നുമെല്ലാമുള്ള നിയമം നിലനില്‍ക്കുന്നത് പാലിക്കുവാന്‍ തുറവൂര്‍ ക്ഷേത്ര ഭക്തജന സമിതി തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നസാഹചര്യത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുദ്രവച്ച് നല്‍കുവാനും കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഇവിടുത്തെ ഭക്തജനസമിതി തയ്യാറാകാത്തതാണ് അംഗീകാരം നല്‍കുവാന്‍ ബോര്‍ഡിന് മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്.
ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ഡിപ്പാര്‍ട്ടിമെന്റിന്റെ അനുവാദമില്ലാതെ നടത്തുന്ന പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം സാഹചര്യത്തിലാണ് ക്ഷേത്രത്തിലെ അന്നദാനം പ്രതിസന്ധിയിലായി മാറിയിരിക്കുന്നത്.
ബോര്‍ഡ് അംഗീകരിക്കാത്ത ദക്തജനസമിതി ഹെക്കോടതിയുടെ ഉത്തരവ് സമ്പദിച്ചുകൊണ്ടാണ് പണപിരിവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ക്ഷേത്ര ഉപദേശകസമിതികള്‍ക്കുമാത്രമാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.അതില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭക്തജന സമിതി തുറവൂര്‍ മഹാക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago