ചികിത്സാരംഗത്ത് മാറ്റം വരുത്തും: മുഖ്യമന്ത്രി
അമ്പലപ്പുഴ: ചികിത്സാരംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പി റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തില്‍ നീര്‍ക്കുന്നത്ത് ആരംഭിച്ച ചേതന ജനകീയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ രംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നടത്താനാണ് ഗവണ്മെന്റ് തീരുമാനം. ഇതിന്റെ ഭാഗമായി ഭക്ഷ്യയോഗ്യമായ ഭക്ഷ്യസാധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പാലിയേറ്റീവ് രംഗത്തും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മെഡിക്കല്‍ കോളജുകള്‍ മുതല്‍ താഴേട്ടുള്ള ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാനാണ് തീരുമാനം.
കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ചികിത്സാരീതിയിലേക്ക് നാം മാറണം അത്തരത്തിലൊരു സംവിധാനം ലക്ഷ്യത്തിലെത്തിക്കാന്‍ ആരോഗ്യരംഗം നീങ്ങുകയാണ്. ആരോഗ്യരംഗത്തെ എല്ലാ ചികിത്സാസൗകര്യവും ആധുനിക രീതിയില്‍ ശക്തിപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."