തെറ്റായ ശൈലികളുടെ ഫലമായി ക്ഷണിച്ചുവരുത്തുന്ന രോഗങ്ങളുടെ എണ്ണം കൂടുകയാണെന്ന് പിണറായി വിജയന്‍
കൊച്ചി: കഴിക്കുന്ന ഭക്ഷണത്തിന്റെയും ദൈനംദിനജീവിതത്തില്‍ പിന്തുടരുന്ന തെറ്റായ ശൈലികളുടെയും ഫലമായി ക്ഷണിച്ചുവരുത്തുന്ന രോഗങ്ങളുടെ എണ്ണം കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എളമക്കര സാമൂഹ്യക്ഷേമ സഹകരണസംഘത്തിന്റെ കീഴിലുള്ള സാമൂഹ്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കറുകപ്പിള്ളി ഷാന്‍ഗ്രില കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.ജീവിതശൈലീരോഗങ്ങളും കൂടിവരുന്നു. ചികിത്സാ ചെലവാകട്ടെ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതും. ഈ സാഹചര്യത്തില്‍ എളമക്കര സാമൂഹ്യ ക്ഷേമ സഹകരണസംഘം ഏറ്റെടുത്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായുള്ള ഡയാലിസിസ് സെന്ററും സമൂഹത്തിനാകെ മാതൃകയാണ്. നിക്ഷേപങ്ങളില്‍നിന്നുള്ള പലിശ സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കുകയെന്നതും നൂതനമായ ആശയമാണ്. സന്മനസ്സുകളുടെ കൂട്ടായ്മയിലൂടെ ഇത്തരം നൂതന ആശയങ്ങള്‍ക്ക് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പിണറായി പറഞ്ഞു.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി. സംഘത്തിനു കീളിലുള്ള ക്ലിനിക്കല്‍ ലബോറട്ടറിയുടെ എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. ചികിത്സാസഹായങ്ങള്‍ അഡ്വ. എം അനില്‍കുമാര്‍ വിതരണം ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സി.കെ ഗിരി, കൗണ്‍സിലര്‍മാരായ ബീന മഹേഷ്, കെ കെ രവിക്കുട്ടന്‍, വി ആര്‍ സുധീര്‍, ടി എസ് ജിമിനി എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് അഡ്വ. കെ വി പ്രഭാകരമാരാര്‍ സ്വാഗതവും ഡയറക്ടര്‍ബോര്‍ഡംഗം പി എച്ച് ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
2012 ഡിസംബര്‍ 12ന് പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യക്ഷേമസഹകരണസംഘത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങഴുടെ ഏറ്റവും ഒടുവിലത്തെ സംരംഭമാണ് സാമുഹ്യ ഡയാലിസിസ് സെന്റര്‍. മൂന്ന് ഡയാലിസിസ് യന്ത്രങ്ങളാണ് തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നത്. പലിശരഹിത നിക്ഷേപം സ്വകീരിച്ച് അതില്‍നിന്നുള്ള പലിശ ജീവകാരുണ്യത്തിനുപയോഗിക്കുന്നതിനുള്ള ചാരിറ്റി ഡെപോസിറ്റ് പദ്ധതിയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.
പ്രവര്‍ത്തനമാരംഭിച്ച് മൂന്നരവര്‍ഷംകൊണ്ട് 5000 അംഗങ്ങളും പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനമായി ഒരു കോടി രൂപയും 24 കോടിയുടെ നിക്ഷേപവും 12 കോടി രൂപയുടെ വായ്പാബാക്കിനില്‍പുമുണ്ട്. 27 പേര്‍ക്ക് ജോലിയും സംഘം നല്‍കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."