നെടുമ്പാശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ
നെടുമ്പാശ്ശേരി: സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ,ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നെടുമ്പാശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്‌കൂള്‍ കവാടത്തില്‍ മരണം വരെ നിരാഹാര സമരം ആരംഭിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥാപകനായ അങ്കമാലി ഭദ്രാസനം മെത്രാപൊലീത്തയായിരുന്ന വലിയപറമ്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്തയുടെ 50 ആം ചരമവാര്‍ഷികാചരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒര്‍ത്തഡോക്‌സ് വിഭാഗം സ്‌കൂളില്‍ സംഘടിപ്പിച്ചതിനെതിരെ യാക്കോബായ വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
സ്‌കൂളില്‍ ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗം സംഘടിപ്പിച്ച രജത ജൂബിലിയാഘോഷത്തില്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതിയന്‍ കാത്തോലിക്ക ബാവ, ജസ്റ്റിസ് സുരേന്ദ്രമോഹന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. സ്‌കൂളിന്റെ അവകാശം സംബന്ധിച്ച് കോടതിയിലും റവന്യു വകുപ്പിലും കേസ് നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളില്‍ ആഘോഷം സംഘടിപ്പിക്കരുതെന്ന നിലപാടിലായിരുന്നു യാക്കോബായ പക്ഷം.ആഘോഷ പരിപാടികള്‍ക്ക് സ്‌ക്കൂളില്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഇവര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.സ്‌ക്കൂളില്‍ നടക്കുന്ന പരിപാടിക്കെതിരെ സ്‌ക്കൂളിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനവുമായി ഒരു മണിയോടെ യാക്കോബായ പള്ളിയില്‍ വിശ്വാസികള്‍ എത്തി.ഇതിനിടെ അനുരഞ്ജന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ആലുവ തഹസില്‍ദാര്‍ ഒരു നിര്‍ദ്ദേശം യാക്കോബായ വിഭാഗത്തിനു മുന്നില്‍ സമര്‍പ്പിച്ചു.ഓര്‍ത്തഡോക്‌സ് വിഭാഗം ബാവ സ്‌ക്കൂളില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കില്ലെന്നും അതുകൊണ്ട് പ്രതിഷേധ പരിപാടികളില്‍ നിന്നും പിന്തിരിയണമെന്നുമായിരുന്നു നിര്‍ദ്ദേശം.തല്‍ക്കാലം ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തീരുമാനിച്ചു.
ഈ തീരുമാനം യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിക്കകത്ത് നടന്ന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.എന്നാല്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ യോഗം അവസാനിക്കാറായപ്പോള്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി നെടുമ്പാശ്ശേരി പള്ളിയുടെ മൂന്ന്! ഗെയിറ്റുകളും പെട്ടെന്ന്! അടച്ചു.ഇതോടെ പ്രകോപിതരായ യാക്കോബായ വിഭാഗം പള്ളിയില്‍ നിന്നും ഇറങ്ങി മെത്രാപൊലീത്തമാരായ മാത്യൂസ് മാര്‍ ഇവാനിയോസ്,മാത്യൂസ് മാര്‍ അപ്രേം,ഏലിയാസ് മാര്‍ അത്തനാസിയോസ്,,കുരിയാക്കോസ് മാര്‍ യൌസേബിയോസ്,ഏലിയാസ് മാര്‍ യൂലിയോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്കൂളിന്റെ കവാടത്തിലേക്ക് നടന്നുനീങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."