കേരളാ ചക്ക വിളംബരയാത്രക്ക് പാലായില്‍ സ്വീകരണം
പാലാ : കേരളാ ചക്ക വിളംബരയാത്രക്ക് പാലായില്‍ സ്വീകരണം നല്‍കും. 14ന് രാവിലെ 9.30ന് ളാലം പാലം ജംഗ്ഷനിലാണ് സ്വീകരണം. പല ബ്ലഡ്‌ഫോറം, സ്‌പൈസസ് വാലി ലയണ്‍സ് ക്ലബ്, പയനിയാര്‍ ക്ലബ്, പാലാ ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, പ്രിന്റേഴ്‌സ് അസോസിയേഷന്‍ പാലാ, മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റി, വൈസ്‌മെന്‍ ക്ലബ് പാലാ, ഫ്രണ്ട്‌സ് ഓഫ് മരിയസദനം എന്നീ സംഘടനകള്‍ വിളംബരയാത്രയ്ക്ക് സ്വീകരണം നല്‍കും.
ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശം, വില്പന, പ്ലാവ് പോസ്റ്റര്‍ പ്രദര്‍ശനം, സെമിനാറുകള്‍, പാചകപരിശീലനം, പഠന പരിശീലനക്ലാസുകള്‍, പ്ലാവ് നടീല്‍ യജ്ഞം തുടങ്ങിയവയാണ് ഈ വിളംബര യാത്രയോടനുബന്ധിച്ച് നടക്കും.
കേരള ചക്കവിളംബരയാത്രയ്ക്ക് പാലായില്‍ നല്‍കുന്ന സ്വീകരണയോഗത്തില്‍ കെ.സി. തങ്കച്ചന്‍ അധ്യക്ഷത വഹിക്കും. പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടം ഉദ്ഘാടനം ചെയ്യും.
കിസ്‌കോ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എ.സി എമ്മാനുവേല്‍, രാജു ഡി കൃഷ്ണപുരം, സന്തോഷ് മരിയസദനം, ടോമി കുറ്റിയാങ്കല്‍, പി.എന്‍ വിജയന്‍, രാജഗോപാല്‍ കര്‍ത്ത, ജോമി ഫ്രാന്‍സീസ്, സിബി റീജന്‍സി, അഡ്വ. സന്തോഷ് മണര്‍കാട്, എം.ജി രാജു, കെ.ആര്‍ സൂരജ്, സണ്ണി വര്‍ഗ്ഗീസ്, ജോസഫ് ലൂക്കോസ് എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."