യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം: പട്ടാമ്പി മേഖല സംഗമം 16ന്
പട്ടാമ്പി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനസമ്മേളനത്തിന്റെ പ്രചരണ ഭാഗമായി 16ന് വൈകീട്ട് 6.30 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ മേഖലാ നേതൃസംഗമം നടക്കും. മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം യൂത്ത്‌ലീഗിന്റെയും പോഷകസംഘടനകളുടെയും പഞ്ചായത്ത് ഭാരവാഹികളും മണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങളു സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പട്ടാമ്പി, തൃത്താല, ഷൊര്‍ണൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍നിന്നും ഒറ്റപ്പാലം മണ്ഡലത്തിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, പഴയലക്കിടി, അമ്പലപ്പാറ പഞ്ചായത്തുകളില്‍നിന്നുള്ളവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അബ്ദുറഹിമാന്‍ കല്ലായി, കെ. മമ്മുണ്ണിഹാജി, സി.എ.എം.എ. കരീം, പി.എ. തങ്ങള്‍, മരക്കാര്‍ മാരായമംഗലം, സി.കെ. അബ്ദുള്ള, യു. ഹൈദ്രോസ്, എന്‍.പി. മരക്കാര്‍, കെ.കെ.എ. അസീസ്, കെ.ടി.എ. ജബ്ബാര്‍, സി.കെ. കുഞ്ഞാലന്‍, എം.ആലി, വി.എം. മുഹമ്മദലി, പി.ടി. മുഹമ്മദ്, പി.ഇ.എ. സലാം, എസ്.എം.കെ. തങ്ങള്‍, കെ.പി. ഷൗഖത്ത്, എം.എ. സമദ്, സി.എ. സാജിത് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."