യുവാവിനെ എസ്.ഐ മര്‍ദിച്ചതായി പരാതി
വാടാനപ്പള്ളി: വ്യാപാരിയും മൃഗസംരക്ഷണ പ്രവര്‍ത്തകനുമായ വലപ്പാട് സ്വദേശിയായ യുവാവിനെ വാടാനപ്പള്ളി എസ്.ഐ മര്‍ദിച്ചതായി ജില്ലാ പൊലിസ് സൂപ്രണ്ടിനു പരാതി നല്കി.
വലപ്പാട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയും കളിമണ്‍ ചിത്രശില്പ നിര്‍മാണവും വിദേശ ബിസിനസുകളും നടത്തുന്ന അമ്പലത്ത് വീട്ടില്‍ അദ്നാന്.എ.അബ്ബാസാണ് പരാതി നല്‍കിയത്. കഴിഞ്ഞ 10നു സ്റ്റേഷനു സമീപത്ത് സംസാരിച്ചു നില്ക്കുമ്പോള് ബന്ധുവിനെയും തന്നെയും ജീപ്പില്‍ കയറ്റി പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി അകാരണമായി മര്‍ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദനത്തെ തുടര്‍ന്നുള്ള ശാരീരികാസ്വസ്ഥതകള്‍ മൂലം വലപ്പാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും അദ്നാന് പരാതിയില്‍ വ്യക്തമാക്കി. എസ്.ഐക്ക് പുറമെ പൊലിസ് ജീപ്പ് ഡ്രൈവര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരാണ് മര്‍ദിച്ചത്.
തന്നെ ഭീഷണിപ്പെടുത്തി എഫ്.ഐ.ആറില്‍ ഒപ്പിടിച്ചുവെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേരെ ജാമ്യം നിര്‍ത്തി വിട്ടയച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വാടാനപ്പള്ളി സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചാല്‍ തന്നെ മര്‍ദിക്കുന്നത് കാണാന്‍ സാധിക്കുമെന്നും അദ്നാന് പരാതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."