HOME
DETAILS
MAL
കുറുവട്ടൂര് പാപ്പിനിതോട് പാലം അപകടാവസ്ഥയില്‍
backup
October 12 2016 | 17:10 PM
വല്ലപ്പുഴ: വാണിയംകുളം വല്ലപ്പുഴ റൂട്ടില്‍ കുറുവട്ടൂര് പാപ്പിനിതോട് പാലം അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. സ്കൂള്‍ വാഹനങ്ങളടക്കം നൂറ്കണക്കിന് വാഹനങ്ങളാണ് നിത്യവും ഈ പാലത്തിലൂടെ കടന്ന് പോകുന്നത്. പാലത്തിന്റെ അടിഭാഗം തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
പാലം പുതുക്കിപ്പണിത് ഭയരഹിതരായി പൊതുജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. പൊതുമരാമത്ത് അസി.എഞ്ചിനീയര്‍, അസി.എക്സി. എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും പാലത്തിന്റെ ഇരുവശങ്ങളിലും സൂചനാബോര്‍ഡ് സ്ഥാപിക്കാനും കുറുവട്ടൂര് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കളത്തില്‍ താഹിര്‍ അധ്യക്ഷനായി.
ആലിക്കല്‍ നസീര്‍, ബിന്ദു സന്തോഷ്, സി.ടി യൂസുഫ്, വി.പി സക്കരിയ, ബഷീര്‍, നൗഫല്‍, സുരേഷ്, ജാഫര്‍, റഹീസ്, അല്‍ത്താഫ്, ഫായിസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."