പുതിയ ടോളുകള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി ജി. സുധാകരന്
കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മേല്പാലങ്ങള്ക്കും പുതിയ ടോളുകള്‍ ഏര്‍പ്പെടുത്തില്ലെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. പൊതുമരാമത്ത് വകുപ്പോ കീഴിലുള്ള കമ്പനികളോ പണംമുടക്കുന്ന പദ്ധതികള്‍ക്ക് ഇനി മുതല്‍ ടോള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പാലാരിവട്ടം മേല്‍പാലം ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പിന് കീഴിലുള്ള 15 ടോളുകളില്‍ രണ്ടെണ്ണം നിര്‍ത്തലാക്കിയിട്ടുണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് കോര്പറേഷന് നിര്‍മിച്ച 18 പാലങ്ങളുടെ ടോള്‍ നീക്കംചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കും. വിവിധ വായ്പകളെടുത്താണ് കോര്പറേഷന് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. ഈ ടോളുകള്‍ ഒറ്റയടിക്ക് അവസാനിപ്പിച്ചാല്‍ സര്‍ക്കാര്‍ വായ്പകള്‍ തിരിച്ചടയ്ക്കേണ്ടി വരും. എന്നാല്‍ എത്ര ടോള്‍ പിരിച്ചുവെന്നതിനെക്കുറിച്ച് ആര്‍ക്കും കണക്കില്ലെന്നും മന്ത്രി പറഞ്ഞു.എം.എല്‍എമാരായ എസ്. ശര്‍മ്മ, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, വീണ ജോര്‍ജ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."