കോണ്‍ഗ്രസില്‍ 'തലമുറ' വിവാദം; വി.ഡി സതീശനെതിരേ ശൂരനാട് രാജശേഖരന്
കൊല്ലം: കോണ്‍ഗ്രസിലെ പുതുതലമുറയ്ക്കു മുതിര്‍ന്ന നേതാക്കള്‍ തടസമാണെന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരേ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് രംഗത്ത്. സതീശന്റെ പ്രസ്താവന തികഞ്ഞ അച്ചടക്കലംഘനമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദേശമുണ്ട്. പറയണമെങ്കില്‍ അതിനു പാര്ട്ടിവേദികളുമുണ്ട്. ഒരേസമയം ഒന്നിലധികം സ്ഥാനങ്ങള്‍ കൈവശംവച്ചിരിക്കുന്ന സതീശന് ഇക്കാര്യത്തില്‍ ആദ്യം മാതൃകയാകണം.
മൂന്നു തവണ എം.എല്‍.എയായിരുന്ന ടി.എന്‍ പ്രതാപന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നു പറഞ്ഞു മാതൃകകാട്ടിയിരുന്നു. എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതിയംഗവുമായ സതീശന് ഇത്തരം പ്രസ്താവനകള്‍ നടത്താനുള്ള യോഗ്യതയില്ലെന്നും രാജശേഖരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."