HOME
DETAILS
MAL
കണ്ണൂര്‍ അക്രമം; മുഖംനോക്കാതെ നടപടിയെടുക്കും: എ.കെ ബാലന്
backup
October 13 2016 | 00:10 AM
പാലക്കാട്: കണ്ണൂരിലെ അക്രമങ്ങള്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നു മന്ത്രി എ.കെ ബാലന്. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പ്രകോപനങ്ങളില്ലാതെയാണ് കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. അക്രമികള്‍ ഏതു ഭാഗത്തുനിന്നായാലും മുഖംനോക്കാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നിയമന വിവാദം സംബന്ധിച്ചു മുഖ്യമന്ത്രിയും ജനറല്‍ സെക്രട്ടറിയും പറഞ്ഞ നിലപാടാണ് തനിക്കുമുള്ളത്. അഴിമതി വച്ചുപൊറുപ്പിക്കാന്‍ കോണ്‍ഗ്രസല്ല സി.പി.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."