HOME
DETAILS
MAL
അക്രമം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം: ഐ.ജി
backup
October 13 2016 | 00:10 AM
തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു രാഷട്രീയ പാര്‍ട്ടികളും തയാറാകണമെന്ന് ഉത്തരമേഖലാ ഐ.ജി ദിനേന്ദ്ര കശ്യപ്.
കൊല്ലപ്പെട്ട രമിത്തിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
എതിര്‍പക്ഷത്തുള്ള ഇരു പാര്‍ട്ടികളും അക്രമം തുടരുകയാണെന്നും അക്രമം അവസാനിപ്പിക്കാന്‍ പൊലിസിനു പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടുനിന്നു രണ്ട് കമ്പനി പൊലിസിനെ കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖലയില്‍ വിന്യസിക്കും.
ജില്ലാ പൊലിസ് ചീഫിന്റെ ചുമതല വഹിക്കുന്ന വയനാട് എസ്.പി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സുരക്ഷാ സന്നാഹം ശക്തിപ്പെടുത്തിയതായും ഐ.ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."