ആര്‍ ആശ്വിന്‍ ഒന്നാം റാങ്കില്‍
ദുബൈ: ഇന്ത്യയുടെ ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 27 വിക്കറ്റുകളുമായി മാന്‍ ഓഫ് ദ സീരിസായതിനു പിന്നാലെയാണ് ഏറ്റവും പുതിയ ഐ.സി.സി റാങ്കിങില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം ടെസ്റ്റിനിറങ്ങും മുന്‍പ് മൂന്നാം റാങ്കിലായിരുന്നു താരം. അവസാന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നായി 13 വിക്കറ്റുകള്‍ കൊയ്തതോടെയാണ് അശ്വിന്‍ തലപ്പത്തെത്തിയത്. 900 പോയിന്റുകളുമായി ഡെയ്ല്‍ സ്റ്റെയ്ന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം അവസാനത്തിലും അശ്വിന്‍ ഒന്നാം റാങ്കിലെത്തിയിരുന്നു. 900 റേറ്റിങ് പോയിന്റ്‌സ് നേടുന്ന ആറാമത്തെ താരമാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്, വെറോണ്‍ ഫിലാന്‍ഡര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഷോണ്‍ പോള്ളൊക്ക് എന്നിവര്‍ നേരത്തെ 900 പോയിന്റുകള്‍ നേടിയിരുന്നു. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ തന്നെയാണ് ഒന്നാമത്.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ അജിന്‍ക്യ രഹാനെയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. കരിയറിലെ ഏറ്റവും മികച്ച റാങ്കായ ആറാം സ്ഥാനം രഹാനെ സ്വന്തമാക്കി. അഞ്ചു സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. 14ാം റാങ്കിലെത്തി പൂജാരയും 16ലെത്തി കോഹ്‌ലിയും നില മെച്ചപ്പെടുത്തി. ഒള്‍റൗണ്ടര്‍ പട്ടികയില്‍ രവീന്ദ്ര ജഡേജ കരിയറിലെ മികച്ച റാങ്കിലെത്തി. മൂന്നാം സ്ഥാനത്താണ് താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."