HOME
DETAILS

സമഗ്ര വികസനം വാഗ്ദാനം ചെയ്ത് ജോര്‍ജ് എം. തോമസിന്റെ പര്യടനം

  
backup
May 11 2016 | 07:05 AM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86
കെ.എ അബ്ദുറഹ്മാന്‍ തിരുവമ്പാടി തിരുവമ്പാടി: തിരുവമ്പാടി ടൗണ്‍ കുരിശുപള്ളിക്കു സമീപം ഇടതു മുന്നണി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. രാവിലെ എട്ടിനു വീട്ടില്‍ നിന്നിറങ്ങിയ സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് കൂടരഞ്ഞി വീട്ടിപ്പാറയിലെ മരണവീട് സന്ദര്‍ശിച്ച് ഒന്‍പതോടെ തിരുവമ്പാടിയിലെത്തി. തുടര്‍ന്ന് സ്ഥാനാര്‍ഥിയെ ചുവന്ന ഹാരമണിയിച്ചു പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പ്രിയ സാരഥിയുടെ കട്ടൗട്ടുകളേന്തി ബസ്സ്റ്റാന്‍ഡിലെ യോഗസ്ഥലത്തേക്കാനയിച്ചു. ഒന്നാംഘട്ട സ്ഥാനാര്‍ഥി പര്യടനത്തിന്റെ സമാപന ദിനത്തിലെ ആദ്യ യോഗമാണ്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ. രമേശ് ബാബുവാണു പ്രസംഗത്തിനു തുടക്കം കുറിച്ചത്. സ്വീകരണത്തിനു നന്ദി പറയവെ തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയും ഗവ. ഐ.ടി.ഐ കെട്ടിടവും യാഥാര്‍ഥ്യമാക്കുമെന്ന് ജോര്‍ജ് എം. തോമസിന്റെ ഉറപ്പ്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ പാമ്പിഴഞ്ഞ പാറയില്‍ ജോര്‍ജ് എം. തോമസ് എത്തിയപ്പോള്‍ വന്‍ വരവേല്‍പ്പാണു ലഭിച്ചത്. പ്രദേശത്തുകാരുടെ മനസറിഞ്ഞ് തിരുവമ്പാടി പുന്നക്കല്‍ പൂവാറംതോട് റോഡിനു പ്രഥമ പരിഗണന നല്‍കുമെന്നു പറയാനും സ്ഥാനാര്‍ഥി മറന്നില്ല. കുടിവെള്ളത്തിനായി വലയുന്ന ചവലപ്പാറയിലെ സ്ത്രീകളും കുട്ടികളും കുടിവെള്ളം നല്‍കിയാണു സ്ഥാനാര്‍ഥിയെ എതിരേറ്റത്. കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം വേണമെന്ന് ഒരേ സ്വരത്തില്‍ നാട്ടുകാര്‍. താന്‍ സ്വപ്നം കാണുന്ന മെഗാ കുടിവെള്ള പദ്ധതിയില്‍ ചവലപ്പാറയെ ഉള്‍പ്പെടുത്തുമെന്ന സ്ഥാനാര്‍ഥിയുടെ വാക്ക് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്തു പ്രസന്നത. ഉച്ചച്ചൂടില്‍ താഴെ തിരുവമ്പാടിയിലെ സഖാക്കള്‍ ചായ നല്‍കിയാണു സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഗെയ്റ്റുംപടി, കാരമൂല, വല്ലത്തായ്പ്പാറ കളരിക്കണ്ടി, മുക്കം ഗവ. ആശുപത്രി, കച്ചേരി എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാകുമ്പോള്‍ ഉച്ചയ്ക്ക് ഒന്നരയായിരുന്നു. തുടര്‍ന്ന് കച്ചേരിയിലെ സഖാവ് ബാബുവിന്റെ വീട്ടില്‍ സ്ഥാനാര്‍ഥിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉച്ചഭക്ഷണം. വിശ്രമവേളയില്‍ തുടര്‍ന്നുള്ള പരിപാടികളെ കുറിച്ച് എല്‍.ഡി.എഫ് നേതാക്കളുമായി സ്ഥാനാര്‍ഥിയുടെ ചര്‍ച്ച. മൂന്നരയോടെ മുക്കത്തെ കൈയിട്ടാംപൊയിലിലെ പരിപാടിയോടെ വീണ്ടും പര്യടനം തുടര്‍ന്നു. മാമ്പറ്റ, അഗസ്ത്യമുഴി, മുത്തേരി, തോട്ടത്തിന്‍കടവ്, കല്ലുരുട്ടി, തെച്ച്യാട്, പൂളപ്പൊയില്‍, കൈയ്യേലിമുക്ക്, മണാശ്ശേരി, പൊറ്റശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് ചേന്ദമംഗല്ലൂരിലെത്തിയതു രാത്രി എട്ടരയ്ക്കാണ്. ജോര്‍ജ് എം. തോമസ് വീട്ടിലെത്തുമ്പോള്‍ സമയം ഒന്‍പതു പിന്നിട്ടിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  43 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago