HOME
DETAILS
MAL
തെരുവു വിളക്കുകള്‍ കത്തുന്നില്ല: പൊലിസ് സ്റ്റേഷന്‍ ഇരുട്ടില്‍
backup
October 13 2016 | 19:10 PM
ചീമേനി: രാത്രിയായാല്‍ ചീമേനി പൊലിസ് സ്റ്റേഷന്‍ തേടിപ്പിടിക്കാന്‍ പെടാപാടാണ്. ചീമേനി ടൗണിന് സമീപം തന്നെ പ്രധാന റോഡിന് സ്ഥിതി ചെയ്യുന്ന പൊലിസ് സ്റ്റേഷനാണ് ഈ ദുര്‍ഗതി. പൊലിസ് സ്റ്റേഷന് മുന്‍വശത്തുള്ള തെരുവ് വിളക്ക് കത്താതായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ ശ്രദ്ധിക്കാത്തതാണ് സ്റ്റേഷന്‍ വളപ്പ് ഇരുട്ടിലാവാന്‍ കാരണം. റോഡില്‍ നിന്ന് സ്റ്റേഷന്‍ തിരിച്ചറിയാനുള്ള സൂചനാ ബോര്‍ഡ് രാത്രിയായാല്‍ കാണാന്‍ കഴിയില്ല.
വെളിച്ചമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."