HOME
DETAILS
MAL
ഹര്‍ത്താല്‍ സമാധാന ജീവിതത്തിന് വെല്ലുവിളിയായി: കോടിയേരി
backup
October 13 2016 | 22:10 PM
തിരുവനന്തപുരം: ബി.ജെ.പി ഹര്‍ത്താല്‍ അക്രമാസക്തമായതോടെ ജനങ്ങളുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് ബി.ജെ.പിയും ആര്.എസ്.എസും നടത്തിയത്. ജനങ്ങള്‍ തള്ളിയ ഹര്‍ത്താലിനെ കായികബലം കൊണ്ട് വിജയിപ്പിക്കാനായിരുന്നു ശ്രമം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സി.പി.എം പ്രവര്‍ത്തകരെ അരുംകൊല ചെയ്തതിന് മറയിടാനാണ് ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയത്.
ഹര്‍ത്താലിലൂടെ സംഘ്പരിവാറിന്റെ തനിനിറം ജനങ്ങള്‍ക്ക് മനസിലായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം വാഹനങ്ങളാണ് തകര്‍ത്തത്.
ഒറ്റപ്പാലത്ത് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്പ്പിച്ചതായും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."