HOME
DETAILS
MAL
ഫുട്ബോള്‍ കളിക്കിടെ വിദ്യാര്‍ഥി മരിച്ച സംഭവം: സംസ്കാര ചടങ്ങിനിടയിലും പൊലിസ് സ്റ്റേഷനിലും സി.പി.എം പ്രവര്‍ത്തകന്റെ പരാക്രമം
backup
May 11 2016 | 09:05 AM
മൂന്നു പൊലിസുകാര്‍ക്ക് പരുക്ക് വെള്ളറട: സ്കൂളിലെ ഫുട്ബോള്‍ പരിശീലനത്തിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച വിദ്യാര്‍ഥിയുടെ സംസ്കാര ചടങ്ങിനിടയില്‍ മാതൃസഹോദരനായ സി.പി.എം പ്രവര്‍ത്തകന്റെ പരാക്രമം. പിന്നീട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇയാള്‍ പൊലിസുകാരെയും ആക്രമിച്ചു. പരുക്കേറ്റ മൂന്ന് പൊലിസുകാര്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥി അക്ഷയ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൈലച്ചലിലെ വീട്ടില്‍ സംസ്ക്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അക്ഷയയുടെ മാതൃസഹോദരന്‍ റാന്നി സ്വദേശിയും സി.പി.എം പ്രവര്ത്തകനുമായസത്യനാഥന് മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആര്യന്‍കോട് പൊലിസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനിലുളളില് പരാക്രമം കാണിച്ച ഇയാള്‍ കംപ്യൂട്ടര്‍-വയര്‍ലെസ് അടക്കമുള്ളവ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സന്തോഷ് കുമാര്‍(45) വേണുഗോപാല്‍(45), ഹോംഗാര്‍ഡ് ശ്രീകുമാരന്‍ നായര്‍(56) എന്നിവരെ ആക്രമിക്കുകയും ചെയ്തു. പരുക്കേറ്റ മൂന്നു പേരെയും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളെ പിടികൂടിയതറിഞ്ഞു സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയി ല്‍ സ്വന്തമായി തലചുമരില്‍ ഇടിച്ച് പരുക്കേല്‍പ്പിച്ച സത്യനാഥനെ പൊലിസ് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫോട്ടോ ക്യാപ്ഷന്‍: 1. ഫുട്ബോള്‍ കളിക്കിടെ പരുക്കേറ്റ ചികിത്സയിലിരിക്കെ മരിച്ച അക്ഷയ്(19). 2. സി.പി.എം ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേണുഗോപാല്‍(45), സന്തോഷ് കുമാര്‍(41), ശ്രീകുമാര്‍(56).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."