HOME
DETAILS
MAL
ഏക സിവില്‍കോഡ് പ്രതിഷേധാര്‍ഹമെന്ന്
backup
October 14 2016 | 02:10 AM
കട്ടാങ്ങല്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകസിവില്‍കോഡ് നിയമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് എസ്.വൈ.എസ് എലങ്കാല്‍ യോഗം. ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഇത്തരം നിലപാടുകള്‍ വിലപ്പോവില്ലെന്നും ഈ നിയമത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. യു.കെ ഖാസിം ഹാജി ഉദ്ഘാടനം ചെയ്തു. വി.കെ ഹസൈനാര്‍ ഹാജി അധ്യക്ഷനായി. എം.എ അഹമ്മദ് മൗലവി, എ. മുഹമ്മദ് കോയ, എ ആലിക്കുട്ടി, എ.കെ കുഞ്ഞായി, പി.കെ ബഷീര്‍, എം.എം അബ്ദുല്‍ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."