HOME
DETAILS
MAL
ഹര്‍ത്താല്‍; മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം മാറ്റിവച്ചു
backup
October 14 2016 | 03:10 AM
മാറഞ്ചേരി: ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പെരുമ്പടപ്പ്, മാറഞ്ചേരി, കാഞ്ഞിരമുക്ക് എന്നിവിടങ്ങളില്‍ മൂന്ന് ഉദ്ഘാടന പരിപാടികള്‍ മാറ്റിവച്ചു. സ്പീക്കര്‍ പിശ്രീരാമകൃഷ്ണനാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പെരുമ്പടപ്പില്‍ വിവിധ രീതിയിലുള്ള ചികിത്സാരീതികള്‍ ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുന്ന ഹോളിസ്റ്റിക് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹര്‍ത്താല്‍ മൂലം മാറ്റിവച്ചു. മാറഞ്ചേരി വരെ മുക്കില്‍ ജനകീയ കൂട്ടായ്മയിലൂടെ വികസന പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കലും മാറ്റിവെക്കേണ്ടി വന്നു.
കാഞ്ഞിരമുക്ക് ആളം റോഡിന്റെ ഉദ്ഘാടനവും മാറ്റിവെച്ചവയില്പ്പെടുന്നു. മാറ്റിയ തിയതികള്‍ സംഘാടകര്‍ പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."