HOME
DETAILS
MAL
മാണൂരില്‍ കടകളടപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
backup
October 14 2016 | 03:10 AM
എടപ്പാള്‍: എടപ്പാള്‍ മാണൂര്‍ അങ്ങാടി പതിവ് തെറ്റിച്ചില്ല. ഏത് ഹര്‍ത്താലിനും തുറന്ന് പ്രവര്‍ത്തിക്കാറുള്ള മാണൂരിലെ കടകള്‍ ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചു.
എന്നാല്‍ ഹര്‍ത്താനലുകൂലികള്‍ കടകളപ്പിക്കാനെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും പതിവ് തെറ്റിക്കില്ലെന്ന ഉറച്ച നിലപാടെടുക്കുകയും ചെയ്തു.
ഇതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങി. തൊട്ടടുത്തുള്ള കണ്ടണ്ടനകത്തും നടുവട്ടത്തും കടകളടച്ചപ്പോള്‍ മാണൂര്‍ പള്ളി, അങ്ങാടി എന്നിവിടങ്ങളിലെ ഹോട്ടലുകളുള്പടെയുള്ള പത്തോളം കടകളാണ് ഇവിടെ തുറന്ന് പ്രവര്‍ത്തിച്ചത്.
വര്‍ഷങ്ങളായി ഹര്‍ത്താലിന് ഇവിടെ പ്രവേശനമില്ല. ഈ മാതൃക എല്ലാവരും പിന്തുടരണമെന്നാണ് സമീപത്തെ പ്രദേശത്തെ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."