HOME
DETAILS

ഹര്‍ത്താല്‍: മലയോര മേഖലയില്‍ പൂര്‍ണം; വീട്ടിക്കുത്തില്‍ സി.പി.എം സ്തൂപം തകര്‍ത്തു

  
backup
October 14 2016 | 03:10 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af


നിലമ്പൂര്‍: മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. വീട്ടിക്കുത്തില്‍ സി.പി.എം സ്തൂപം അര്‍ധരാത്രി ഒരുസംഘം തകര്‍ത്തു. സി.പി.എം ഫ്‌ളക്‌സുകളും നശിപ്പിച്ചു.  അതേസമയം എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി.യും സര്‍വീസ് നടത്തിയില്ല.
നാടുകാണി ചുരം വഴി സര്‍വീസ് നടത്തുന്ന കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസുകളും ചരക്കുലോറികളും സര്‍വീസ് നിര്‍ത്തിവച്ചു. ചരക്കു വാഹനങ്ങള്‍ നാടുകാണി ചുരത്തില്‍ തടഞ്ഞിട്ടു. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ, വഴിക്കടവ്, കരുളായി, പൂക്കോട്ടുംപാടം, മമ്പാട്, പോത്തുകല്ല്, അകമ്പാടം ടൗണുകളില്‍  കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടഞ്ഞു.
ചിലയിടത്ത് കാറുകള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. ഗവ.ഓഫിസുകളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നതിനാല്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നടന്നില്ല.  രാവിലെ പത്തുമണിയോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി. നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി വിദ്യാധരന്‍, ജില്ലാ സെക്രട്ടറി കെ.സി വേലായുധന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ കുഞ്ഞുമുഹമ്മദ്, കെ.വി വിശ്വനാഥന്‍, വി.പ്രദീപ്, കെ.എസ് രാജേഷ്, അനൂപ് മുമ്മുള്ളി, ജനീഷ് ഏനാന്തി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വണ്ടൂര്‍: ബി.ജെ.പി ഹര്‍ത്താല്‍ വണ്ടൂര്‍ മേഖലയില്‍ പൂര്‍ണം. രാവിലെ ഒന്‍പതോടെ തുടങ്ങിയ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വാഹനം തടയല്‍ ഉച്ചയോടെ വ്യാപകമായി. ഇരുചക്ര വാഹനങ്ങള്‍ ഒഴിച്ചുള്ള എല്ലാ സ്വകാര്യവാഹനങ്ങളും റോഡില്‍ തടഞ്ഞിട്ടു. വണ്ടൂര്‍ ബൈപ്പാസ് റോഡ് വഴി വന്ന ഓട്ടോറിക്ഷ തടയുകയും ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ഉടന്‍ പൊലിസ് എത്തിയെങ്കിലും കൂടുതല്‍ പ്രശ്‌നം ഉണ്ടായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago