HOME
DETAILS

കണ്ണൂരിലെ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: കെ സുധാകരന്‍

  
backup
October 14 2016 | 07:10 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-3

കണ്ണൂര്‍: സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായിയിലെ രമിത്ത് എന്നിവരുടെ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

അക്രമരാഷ്ട്രീയത്തില്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആവശ്യം താന്‍ പിന്തുണക്കുകയാണ്. എന്നാല്‍ എല്ലാ അക്രമക്കേസുകളിലെയും നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന സി.ബി.ഐ അന്വേഷിച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറുമായിരുന്നു. അന്നു സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ ഇന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ യുവമനസുകളെയും ആകര്‍ഷിക്കുകയാണ്. ഐ.എസിലേക്ക് ഏറ്റവും കൂടുതല്‍ പേരെ കണ്ണൂരില്‍ നിന്ന് ആകര്‍ഷിച്ചത് ഇതിന്റെ ഉദാഹരണമാണ്. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാത്ത മുഖ്യമന്ത്രി ക്രൂരമനസിന് ഉടമയാണെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago