തെറ്റ് സമ്മതിച്ച് ജയരാജന്; രാജി പാര്‍ട്ടിയുടെ അന്തസ്സുയര്ത്താനെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട വ്യാവസായികമന്ത്രി ഇ.പി ജയരാജന് രാജിവെച്ചു. ഇന്ന് ചേര്‍ന്ന സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇന്നു തന്നെ ജയരാജന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും.
തനിക്ക് തെറ്റ് പറ്റിയെന്ന് ജയരാജന് സമ്മതിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ രാജിക്കനുമതി നല്‍കണമെന്ന് ജയരാജന് യോഗത്തില്‍ പറഞ്ഞു. മറ്റ് സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്ഥമാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് തെളിയിക്കാന്‍ തന്നെ രാജിവെക്കാന്‍ അനുവദിക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗികാരം നല്‍കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
യോഗത്തില്‍ ഇ.പി ജയരാജന് ശക്തമായ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. മീറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ജയരാജന് എ.കെ.ജി സെന്റര്‍ വിട്ടു.
ജയരാജന് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഇനി മുതല്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."