കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല: കര്‍ക്ഷക കോണ്‍ഗ്രസ്
കല്‍പ്പറ്റ: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയിലാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ വനംമന്ത്രി നടത്തിയ അടിസ്ഥാനരഹിതവും അപക്വവുമായ പ്രസ്താവനകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം തേടണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കങ്ങളെ ജനപിന്തുണ ഉറപ്പുവരുത്തി ചെറുക്കുമെന്ന് അവര്‍ പറഞ്ഞു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനു കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണമെന്ന് മുറവിളികൂട്ടുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഊര്‍ജം പകരുന്നതായി സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലം. ജനങ്ങളുടെ അറിവിലേക്ക് സത്യവാങ്മൂലം പൂര്‍ണമായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
കസ്തൂരിരംഗന്‍ കമ്മിറ്റി വിശദമായ പഠനം നടത്താതെതാണ് 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും കര്‍ഷകരും സ്വീകരിച്ച ഉറച്ച നിലപാടാണ് ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാകാത്തതിനു സഹായകമായത്. സര്‍വകക്ഷിയോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി വിശദമായ പഠനത്തിനും വിവിധ പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ അടക്കുമുള്ളവരുമായി നടത്തിയ കൂടിയാലോചനകള്‍ക്കുംശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിഭൂമികള്‍ എന്നിവ ഒഴിവാകുന്ന വിധത്തിലായിരുന്ന ഈ റിപ്പോര്‍ട്ട് സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ഇത് കണക്കിലെടുത്താണ് 2014 മാര്‍ച്ചില്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ കരടുവിജ്ഞാപനം ഇറക്കിയത്. തുടര്‍ന്നുവന്ന എന്‍.ഡി.എ സര്‍ക്കാര്‍ കരട് പുനര്‍വിജ്ഞാപനം ചെയ്തതുമാണ്.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണയത്തില്‍ സമയബന്ധിതമായി ഗൃഹപാഠം ചെയ്തതിനു സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ അഭിനന്ദനവും ലഭിച്ചതാണ്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുറം വില്ലേജിലുള്ള സ്വകാര്യ ഗ്രാനൈറ്റ് കമ്പനിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനായി ലാഘവത്തെടെയും വീണ്ടുവിചാരം ഇല്ലാതെയും പ്രയോഗിച്ച ആയുധമായി സത്യവാങ്മൂലം മാറി. എലിയെ ചുടുന്നതിനു ഇല്ലത്തിനു തീവച്ചതുപോലെയായി ഇത്. മുന്‍ സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മിഷനിലൂടെ സ്വീകരിച്ച സത്യസന്ധമായ നിലപാടുകള്‍ അട്ടിമറിച്ച് കര്‍ഷകരെയും പാറമട ലോബികളെയും ബന്ധിപ്പിക്കാനുള്ള ശ്രമം ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, പി.എം ബെന്നി, ജോസ് കാരനിരപ്പില്‍, വി.ഡി. ജോസ്, ജോസ് കെ മാത്യു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."