HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേയും അന്വേഷണം നടത്തണമെന്ന് യൂത്ത്കോണ്‍ഗ്രസ്
backup
October 14 2016 | 19:10 PM
എരുമപ്പെട്ടി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരേയും അന്വേഷണം നടത്തണമെന്ന് യൂത്ത്കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഭരണഘടനയ്ക്കും സത്യപ്രതിജ്ഞയ്ക്കും വിരുദ്ധമായി സ്വജന പക്ഷപാതം കാണിച്ച ഇ.പി.ജയരാജന്റെ രാജി അനിവാര്യമായിരുന്നു.അത് ഔദാര്യമായി സി.പി.എം ചിത്രീകരിക്കുന്നത് അപഹാസ്യമാണ്.
അധികാരമേറ്റ് 142 ദിവസത്തിനുള്ളില്‍ മന്ത്രി രാജിവെക്കേണ്ടണ്ടി വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്നും മുന്‍ മന്ത്രി പി.കെ.ശ്രീമതിക്കെതിരേയും അന്വേഷണം വേണമെന്നും യൂത്ത്കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി. എം.എം.സലീം, പി.എസ്.സുനീഷ്, രഘുകരിയന്നൂര്, സിജി ജോണ്‍, എ.യു.റസാക്ക്, സി.വി.ബേബി, സഫീന അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."