HOME
DETAILS
MAL
ഹര്‍ത്താല്‍ ആക്രമണം: 55 ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
October 14 2016 | 20:10 PM
കട്ടപ്പന: ഹര്‍ത്താല്‍ മറവില്‍ ആക്രമണം നടത്തിയ 15 ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെയും കേസുണ്ട്. വ്യാഴാഴ്ച ബി.ജെ.പി ആഹ്വനം ചെയ്ത ഹര്‍ത്താലിന്റെ മറവിലാണ് ബി.ജെ.പി- ആര്‍.എസ്.എസ് സംഘം കട്ടപ്പനയില്‍ വ്യാപകമായ ആക്രമണം നടത്തിയത്.
ചെന്നാട്ടുമറ്റം ജങ്ഷനിലെ സിഐടിയു തൊഴിലാളികളുടെ വിശ്രമ കേന്ദ്രവും പ്രചാരണ ബോര്‍ഡും അടിച്ചു തര്‍ക്കത്തിരുന്നു.
അക്രമം നടന്നതുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി ടോമി ജോര്‍ജ് നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ജെ ജയകുമാര്‍, ഡി കുമര്‍, പ്രസാദ്, ശിവന്‍, ശശി, സാബു, ഷാജി, സന്തോഷ്, മോഹന്‍ദാസ്, ഷിജോ, വിജയന്‍, എസ് സജി, മനോജ് എന്നിവരുള്‍പ്പടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."