HOME
DETAILS
MAL
രാഷ്ട്രീയ മര്യാദ ഉയര്‍ത്തിപ്പിടിക്കുന്നത്: കാനം
backup
October 14 2016 | 20:10 PM
ന്യൂഡല്‍ഹി: മന്ത്രി ജയരാജന്റെ രാജി രാഷ്ട്രീയ മര്യാദ ഉയര്‍ത്തി പിടിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്വജനപക്ഷപാതം അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ വിജിലന്‍സ് ഉചിതമായ നടപടി സ്വീകരിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വിജിലന്‍സ് സംവിധാനമല്ല ഇപ്പോഴത്തേത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ആരോപണ വിധേയയായ പി.കെ ശ്രീമതിയ്ക്കെതിരേ സി.പി.എം ഉചിതമായ നടപടി എടുക്കട്ടെയെന്നും കാനം ഡല്‍ഹിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."