HOME
DETAILS

നിയമസഭയെ കുറ്റവാളികളുടെയും തട്ടിപ്പുകാരുടെയും ഇരിപ്പിടമാക്കാനുള്ള ശ്രമം വിജയിക്കില്ല: മുഖ്യമന്ത്രി

  
backup
May 11 2016 | 18:05 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86
തിരുവനന്തപുരം: സര്‍വകലാശാലാ നിയമനത്തട്ടിപ്പ് മുതല്‍ താലിബാന്‍ മോഡല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളാണ് ഇടതുപക്ഷസ്ഥാനാര്‍ഥികളെന്ന് അവര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നു മനസിലാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരടക്കം ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ 685 കേസുകളാണുള്ളത്. സി.പി.എമ്മിന്റെ 67 സ്ഥാനാര്‍ഥികളുടെ പേരില്‍ 617 കേസുകളുണ്ട്്. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പേരില്‍ 152 കേസുകളുണ്ട്. കേരള നിയമസഭയെ കുറ്റവാളികളുടെയും തട്ടിപ്പുകാരുടെയും ഇരിപ്പിടമാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇവരെ ജനം തിരസ്‌കരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പില്‍ മൂന്നാം പ്രതിയാണ് അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥി എ.എ റഷീദ്. ഈ കേസിലെ നാലാം പ്രതി ബി.എസ് രാജീവ് വട്ടിയൂര്‍ക്കാവിലെ സി.പി.എം സ്ഥാനാര്‍ഥി ടി.എന്‍ സീമയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ്. 2005ല്‍ നടത്തിയ അസി.ഗ്രേഡ് പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുകയും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി സി.പി.എം നേതാക്കളുടെ അടുപ്പക്കാരായ ഇരുനൂറോളം പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തുവെന്നാണു കേസ്. അന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്ന എ.എംറഷീദും ബി.എസ് രാജീവും ഒന്നും രണ്ടും പ്രതികളായ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവരുമായി സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഗൂഢാലോചന നടത്തി എന്നാണ് കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് പരിഗണിക്കുന്ന കേസില്‍ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേരളത്തെ ഞെട്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.വി രാജേഷ് 33-ാം പ്രതിയാണ്. സി.പി.എമ്മിന്റെ ശക്തിദുര്‍ഗമായ കീഴറയില്‍ വച്ച് 2011 ഏപ്രിലിലാണ് എം.എസ്.എഫ് നേതാവ് അബ്ദുല്‍ ഷുക്കൂറിനെ (21) വിചാരണ ചെയ്ത് താലിബാന്‍ മോഡലില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞതാണ് കൊലയ്ക്ക് കാരണമായി പൊലിസ് കണ്ടെത്തിയത്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഗൂഢാലോചന സംബന്ധിച്ച് കേസ് സി.ബി.ഐക്കു വിട്ടിട്ടുണ്ട്. ബി.ജെ.പിയുടെ പാറശാല സ്ഥാനാര്‍ഥി ജയചന്ദ്രന്‍ നായര്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ഡി.വൈ.എഫ്.ഐക്കാരെ 1990ല്‍ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ബി.ബി ഗോപകുമാറിന് കേസുണ്ട്. വട്ടിയൂര്‍ക്കാവിലെ ബേക്കറിയില്‍ അതിക്രമിച്ചു കയറി ഉടമയെ കൈയേറ്റം ചെയ്തതിനാണ് പത്തനാപുരം സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിനെതിരേ കേസുള്ളത്. വസ്തു വഞ്ചനക്കേസാണ് ചടയമംഗലത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ശിവദാസന്‍ പിള്ളയ്‌ക്കെതിരേയുള്ളത്. പേരാവൂര്‍ സ്ഥാനാര്‍ഥി ബിനോയ് കുര്യന്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തിയ കേസിലെ പ്രതിയാണ്. 2013 ഒക്‌ടോബര്‍ 27 നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കല്ലേറുണ്ടായത്. തളിപ്പറമ്പിലെ സി.പി.എം സ്ഥാനാര്‍ഥി ജയിംസ് മാത്യു ആത്മഹത്യാപ്രേരണ കേസില്‍ രണ്ടാം പ്രതിയാണ്. ഈ കേസില്‍ അറസ്റ്റിലായ ജയിംസ് മാത്യു രണ്ടാഴ്ചയോളം ജയിലിലായിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിധരനെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണു കേസ്. ജയിംസിനെതിരേ മൊത്തം 11 കേസുകളുണ്ട്. ഉടുമ്പഞ്ചോലയിലെ സി.പി.എം സ്ഥാനാര്‍ത്ഥി എം.എം മണിക്കെതിരേ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. അഞ്ചേരി ബേബിയെ വെടിവച്ചുകൊന്ന കേസ് ഇപ്പോള്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ മുന്നിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബേബി 1982ലാണു കൊല്ലപ്പെട്ടത്. കൊലവെറി പ്രസംഗത്തിന്റെ പേരിലാണ് മറ്റൊരു കേസ്. കൂടാതെ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസ് ഇപ്പോള്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. നേമത്ത് വി. ശിവന്‍കുട്ടിക്കെതിരേ 31 കേസുകളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ കേസുകള്‍ സംബന്ധിച്ച സത്യവാങ്മൂലം ഇല്ല. അഴീക്കോട് സി.പി.എം സ്ഥാനാര്‍ഥി നികേഷ് കുമാറിനെതിരേയുള്ള 57ല്‍ 54 ഉം വഞ്ചനാക്കുറ്റമാണ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ ആറു കേസുകളും പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുമുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago