HOME
DETAILS
MAL
ജനതാദള്‍(യു): തെരഞ്ഞെടുപ്പു ഏകപക്ഷീയമെന്നു കാണിച്ചു ഹരജി നല്കി
backup
October 14 2016 | 20:10 PM
കാഞ്ഞങ്ങാട്: ജനതാദള്‍(യു) ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിമത വിഭാഗം കോടതിയില്‍ ഹരജി നല്കി. നിലവിലെ സംസ്ഥാന കമ്മിറ്റിയംഗം കുഞ്ഞമ്പാടിയുടെ നേതൃത്വത്തിലുള്ളവരാണ് ഔദ്യോഗിക പക്ഷത്തിനെതിരേ കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
കഴിഞ്ഞ ആഴ്ച തെരഞ്ഞെടുത്ത കമ്മിറ്റി ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തതെന്നു കാണിച്ചാണു വിമത വിഭാഗം കോടതിയെ സമീപിച്ചത്. അതേ സമയം ഔദ്യോഗിക വിഭാഗത്തിന്റെ നേതാവും ജില്ലാ പ്രസിഡന്റുമായ എ.വി രാമകൃഷ്ണന് ഈ നീക്കം മുന്‍കൂട്ടി അറിഞ്ഞതോടെ കോടതിയില്‍ കേവിയേറ്റ് ഹരജി ഫയല്‍ ചെയ്തിരുന്നു.
ഈ മാസം 21 ന് ഇരു ഹരജികളും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."