HOME
DETAILS

ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ടേക്കര്‍മാരില്‍ നിന്നും നിജസ്ഥിതി ആരാഞ്ഞു

  
backup
October 14 2016 | 20:10 PM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%86%e0%b4%af


കാക്കനാട്: മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ടേക്കര്‍മാരെ വിളിച്ചു വരുത്തി നിജസ്ഥിതി ആരാഞ്ഞു. മറ്റു പ്രശ്‌നങ്ങള്‍ ഒന്നും നിലവിലില്ലെന്നും ഇപ്പോള്‍ സമാധാനപരമെന്നും ഇവര്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു. ആലുവ മുതല്‍ എറണാകുളം വരെ മട്രോ റെയിലല്‍ കടന്നുപോകുന്ന റോഡിന്റെ ഇരു വശങ്ങളിലും നടപ്പാതയില്ലാത്തതുമൂലം കാല്‍ നടയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് മാമംഗലം സ്വദേശി എന്‍.വി തങ്കപ്പന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ രണ്ട് മരണങ്ങള്‍ ഉണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  ഇതുസംബന്ധിച്ചു കളമശ്ശേരി , ആലുവ എന്നീ മുനിസിപ്പാലിറ്റികളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
വാട്ടര്‍ മെട്രോ പദ്ധതിയില്‍ നിന്നും പശ്ചിമകൊച്ചിയെ ഒഴിവാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടി. ചീഫ് സെക്രട്ടറി, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള മെട്രോ റയില്‍ ഡയറക്ടര്‍, എറണാകുളം ജില്ലാ കളക്ടര്‍, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവര്‍ ഒരു മാസത്തിനകം ഇതു സംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആകടിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.  കൊച്ചി നഗരസഭാംഗം തമ്പിസുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
747 കോടി മുടക്കി നിര്‍മിക്കുന്ന വാട്ടര്‍ മെട്രോയില്‍ പശ്ചിമ കൊച്ചിയെ ഉള്‍പ്പെടുത്താത്തത് അവഗണനയാണെന്ന് പരാതിയില്‍ പറയുന്നു.  മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി മേഖലകളില്‍ ആയിരങ്ങളാണ് തൊഴില്‍ തേടി ദിവസേനെ എറണാകുളത്തെത്തുന്നത്.  വാട്ടര്‍ മെട്രോയില്‍ പശ്ചിമ കൊച്ചിയെ ബന്ധിപ്പിക്കുകയാണെങ്കില്‍ ഇവര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് എറണാകുളത്തെത്താന്‍ കഴിയും.  വാട്ടര്‍ മെട്രോയ്ക്കുള്ള ജലഗതാഗത സൗകര്യങ്ങളെല്ലാം പശ്ചിമ കൊച്ചിയിലുണ്ടെന്ന് സര്‍വേകളില്‍ നിന്നും വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു. പശ്ചിമകൊച്ചിക്കാരെ അധികൃതര്‍ രണ്ടാംതരം പൗരന്‍മാരായാണ് കാണുന്നതെന്നും  പരാതിയില്‍ പറയുന്നു.  എറണാകുളം നഗരത്തില്‍ വന്‍കിട വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍  പശ്ചിമ കൊച്ചി അവഗണനയുടെ തുരുത്തായി മാറുകയാണെന്നും പരാതിയില്‍ പറയുന്നു.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്തുളള സ്വാകാര്യ ഫ്‌ലാറ്റില്‍ നിന്നും,ഒലിവ് ഹോട്ടലില്‍ നിന്നുമുള്ള മലിന ജലം പൊതു തോട്ടിലേക്കു ഒഴുക്കുന്നുവെന്ന ടി.എന്‍ പ്രതാപന്റെയും ഫ്‌ളാറ്റ് നിവാസിയുടെയും പരാതിയില്‍ കമ്മിഷന്‍ നേരിട്ട് എത്തി തെളിവെടുപ്പ് നടത്തുവാനും ഉത്തരവായി.
കടവന്ത്ര  കുമാരനാശാന്‍ റോഡിനു ഇരുവശങ്ങളിലും ഇലക്ട്രിസിറ്റി വകുപ്പിനേയും സ്വകാര്യ കേബിള്‍ ടിവി  കമ്പനികളുടെയും തൂണുകളും കേബിളും മൂലം വാഹന ഗതാഗതം ബുദ്ധിമുട്ടാകുന്നുവെന്ന എ.എം കോശിയുടെ പരാതിയില്‍ കമ്മിഷന്‍ ജി.സി.ഡി.എയ്ക്കു നോട്ടീസ് അയച്ചു. ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ മുകളിലും സീപോര്‍ട്ട്എയര്‍പോട്ട് റോഡിന്റെ വശങ്ങളിലും വമ്പന്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഇവ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹകര്‍ക്കും ഭീഷണിയായിരിക്കുന്നു എന്ന് രാജു വാഴക്കാലയുടെ പരാതിയും കമ്മിഷന്‍ പരിഗണിച്ചു.
കാക്കനാട് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന സിറ്റിങ്ങില്‍ നാല്‍പത് പരാതികള്‍ പരിഗണിച്ചതില്‍ പത്തെണ്ണം തീര്‍പ്പായി. ബാക്കി റിപ്പോര്‍ട്ടിനും തെളിവെടുപ്പിനുമായി മാറ്റിവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  9 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  27 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  35 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  42 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago