പാക് പത്രങ്ങളെ വിമര്‍ശിച്ച് വികാസ് സ്വരൂപ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സട്രൈക്കിനെ നിഷേധിച്ച് വാര്‍ത്ത നല്കിയ പാക് പത്രങ്ങളെ വിമര്‍ശിച്ച് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. പാക് അധിനിവേശ കശ്മിരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നിഷേധിച്ച് പാകിസ്താനിലെ മാധ്യമങ്ങള്‍ നിരന്തരമായി വാര്‍ത്ത നല്‍കിയിരുന്നു. മിന്നലാക്രമണം നടത്തിയെന്നത് വെറും വീമ്പുപറച്ചിലായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സമ്മതിച്ചുവെന്ന തലക്കെട്ടോടെ ദ ന്യൂസ് ഇന്റര്‍നാഷണല്‍ എന്ന പാക് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് വികാസ് സ്വരൂപ് പറഞ്ഞത്. ന്യൂഡല്‍ഹിയില്‍ ജര്‍മന്‍ അംബാസിഡര്‍ മാര്ട്ടിന് നേ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി എന്നായിരുന്നു ന്യൂസ് ഇന്റര്‍നാഷണലിന്റെ വാര്‍ത്ത. സെപ്റ്റംബര്‍ 29നാണ് പാക് അധീന കശ്മിരില്‍ ഇന്ത്യന്‍ സൈന്യം ഭീകര ക്യാംപുകളില്‍ മിന്നലാക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."