HOME
DETAILS

വരള്‍ച്ച: മഴവെള്ളം സംഭരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം

  
backup
October 14 2016 | 21:10 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%b4%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%bf

തിരുവനന്തപുരം: വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയെ അതിജീവിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശം. രണ്ടു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണിത്. ശരാശരി ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ കനത്ത മഴയാണ് ലഭിക്കാന്‍ സാധ്യത. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുന്ന മഴയില്‍ നിന്നും വെള്ളം സംഭരിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും അതോറിട്ടി പറയുന്നു. 

മഴക്കുഴികള്‍, സിന്‍ടെക്‌സ് ടാങ്കുകളില്‍ മഴവെള്ള ശേഖരണം, പറമ്പുകളില്‍ തടയണകള്‍ നിര്‍മ്മിക്കല്‍, മേല്‍ക്കൂരയില്‍ നിന്ന് വീഴുന്ന മഴവെള്ളം കിണറുകളിലേക്ക് എത്തിക്കല്‍ (ഡെഗ് വെല്‍ റീചാര്‍ജ്) തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പുറമ്പോക്കു സ്ഥലങ്ങളില്‍ വ്യാപകമായി മഴക്കുഴികള്‍ നിര്‍മ്മിക്കണം. ഇതിനായി അടിയന്തരമായി ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ വഴിയും മഴവെള്ള സംഭരണത്തിനുള്ള പദ്ധതികള്‍ നടപ്പാക്കണം.
വരള്‍ച്ചയെ അതിജീവിക്കുന്നതിനായി തൃശൂര്‍, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ നടപ്പാക്കിയ ജനകീയ പദ്ധതികള്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി പറയുന്നു. മഴവെള്ള സംഭരണത്തിനു പ്രാധാന്യം നല്‍കി നാലു വര്‍ഷം മുന്‍പ് തൃശൂരില്‍ തുടങ്ങിയ മഴപ്പൊലിമ പദ്ധതി പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസുകളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു. പഞ്ചായത്ത് ഭരണസമിതികളുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ ജില്ലയിലെ കിണറുകള്‍, പാടങ്ങള്‍, ഭൂഗര്‍ഭജലം, ജല സ്രോതസ്സുകളെല്ലാം പുഷ്ടിപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ കുടിവെള്ളം കിട്ടാത്ത പഞ്ചായത്തുകളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിരുന്നു. ഒരു കുടുംബത്തിന് രണ്ടു കന്നാസ് വെള്ളം എന്ന നിലയ്ക്ക് റേഷനായാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനുള്ള ഫണ്ട് ദുരന്ത നിവാരണ അതോറിട്ടി പഞ്ചായത്തുകള്‍ക്ക് നല്‍കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ എന്‍.ജി.ഒകളുടെ സഹായത്തോടെ എന്റെ കുളം എറണാകുളം എന്ന പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. മഴവെള്ളം സംഭരിച്ച്, അത് ഭൂമിക്കടിയിലേക്കു എത്തിക്കുന്നതിനുള്ള മാര്‍ഗമായാണിത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു ഈ പദ്ധതി ആരംഭിച്ചത്.
എന്നാല്‍ മറ്റു ജില്ലകളൊന്നും തന്നെ മഴവെള്ള സംഭരണത്തിനായുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്, ഫണ്ട് ചെലവഴിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലം കാണുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് ഡഗ് വെല്‍ റീചാര്‍ജ്. എന്നാല്‍ വരള്‍ച്ചയെ അതിജീവിക്കുന്നതിനായി 140 കോടിരൂപയുടെ പദ്ധതിരേഖ സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇപ്പോള്‍ സംസ്ഥാനം സ്വന്തംനിലയ്ക്കാണ് പഞ്ചായത്തുകള്‍ വഴി പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ഫണ്ടിന്റെ അഭാവം പദ്ധതിക്ക് പലപ്പോഴും തടസമാകുന്നുണ്ടെന്ന് തദ്ദേശ ഭരണ വകുപ്പ് പറയുന്നു.
കാലവര്‍ഷം പ്രതീക്ഷിച്ചപോലെ ലഭിക്കാതെ വന്നതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ പിടിയിലേക്കു നീങ്ങുമെന്ന ആശങ്കയുണ്ട്. നവംബറോടു കൂടി സംസ്ഥാനം പൂര്‍ണമായും വരള്‍ച്ചയുടെ പിടിയിലാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്ന മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  14 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  14 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  14 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  14 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  14 days ago