HOME
DETAILS
MAL
മോദിയുടെ സൊമാലിയ പരാമര്‍ശം: തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് യെച്ചൂരി
backup
May 12 2016 | 06:05 AM
ന്യൂഡല്‍ഹി: കേരളത്തെ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി. സൊമാലിയ പരാമര്‍ശം അംഗീകരിക്കാനാകാത്തതാണെന്നും ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. ഉയര്‍ന്ന വികസന സൂചികയുള്ള സംസ്ഥാനമാണ് കേരളം. മോദി ഉദ്ഘോഷിക്കുന്ന ഗുജറാത്ത് മോഡലിനേക്കാള്‍ എത്രയോ മുകളിലാണ് കേരളമെന്നും പ്രധാനമന്ത്രി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മോദി പറഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് മോദി കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്തത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."