കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ; 5,134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന് കമ്മിഷന് നടത്തുന്ന കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് (3,281), ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (506), ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (1321), കോര്‍ട്ട് ക്ലര്‍ക്ക് (26) എന്നിങ്ങനെ ആകെയുള്ള 5,134 ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
പന്ത്രണ്ടാക്ലാസ് വിജയമോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രായപരിധി: 18നും 27നും മധ്യേ. 2017 ജനുവരി ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും.
മൂന്നു ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പരീക്ഷ, വിവരണാത്മക ചോദ്യങ്ങളുള്ള രണ്ടാംഘട്ടം, മൂന്നാം ഘട്ടമായി ടൈപ്പിങ് ടെസ്റ്റ്, സ്കില്‍ ടെസ്റ്റ് എന്നിവയുമാണ് നടക്കുക.
ആദ്യഘട്ടമായ കംപ്യൂട്ടര്‍ ടെസ്റ്റ് 2017 ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനുമായാണ് നടക്കുക.
ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവേര്‍നസ് എന്നീ വിഭാഗങ്ങളില്‍നിന്നായി 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. 75 മിനിറ്റാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ ഒന്‍പതിന് നടക്കും. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്ക്കു മാത്രമാണ് സ്കില്‍ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് ഉണ്ടായിരിക്കുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളാണ്.
അപേക്ഷാ ഫീസ്: 100 രൂപ, എസ്.ബി.ഐ ചലാന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസടക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്മാര്, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: ംംം.രൈ.ിശര.ശി എന്ന വെബ്സൈറ്റ് വഴി. നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."