കൊണ്ടോട്ടി സുന്നി മഹല്‍ കെട്ടിടം; പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നു
കൊണ്ടോട്ടി: നഗരത്തോട് ചേര്‍ന്ന് സുന്നിയുവജന സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സുന്നി മഹല്‍ കെട്ടിടത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നു. കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ നിന്ന് വിളിപ്പാടകലെയാണ് 10 സെന്റ് സ്ഥലത്ത് മൂന്ന് നിലയില്‍ 6000 സ്ക്വയര്‍ഫീറ്റില്‍ കെട്ടിടം പണിയുന്നത്.
സംഘടനാ ഓഫീസിന് പുറമെ മത വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പത്തോളം പദ്ധതികള്‍ക്കായാണ് സുന്നിമഹല്‍ നിര്‍മിക്കുന്നത്. ദര്‍സ് സംവിധാനം, വിദ്യാര്‍ഥികള്‍ക്ക് വൊക്കേഷന്‍ ക്യാംപുകള്‍, പഠന പരിശീലന ക്ലാസുകള്‍ക്കും സൗകര്യമൊരുക്കും. മേഖലയിലെ 125 മഹല്ലുകളെ യോജിപ്പിച്ച് ആവശ്യമായ പരിഷ്കരണ പദ്ധതികളും നിര്‍ധന രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ക്യാംപുകളും നടത്തും. വിവാഹ നിക്കാഹ് ചടങ്ങുകള്‍ കുറഞ്ഞ ചെലവില്‍ നടത്താനുളള സൗകര്യം, ഓഡിറ്റോറിയം എന്നിവയും നിര്‍മിക്കും. പ്രവൃത്തികള്‍ക്കായി 15 ലക്ഷത്തോളം രൂപ ഇനിയും ആവശ്യമായി വന്നിരിക്കുകയാണ്.
സുന്നിമഹല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും എസ്.കെ.പി.എം തങ്ങള്‍ വര്‍ക്കിങ് ചെയര്‍മാനും കോപ്പിലാന്‍ അബുഹാജി കണ്‍വീനറും നസ്റുദ്ദീന്‍ ദാരിമി, ശിഹാബ് കുഴിഞ്ഞൊളം ജോ.കണ്‍വീനര്‍മാരായും കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൊണ്ടോട്ടി കോപ്പറേറ്റീവ് ബാങ്ക് അക്കൗണ്ട് നമ്പര്‍.8640.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."