HOME
DETAILS
MAL
'റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'
backup
October 14 2016 | 22:10 PM
കണ്ടംകുളങ്ങര: ആണ്ടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കണ്ടംകുളങ്ങര ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനപാതയില്‍നിന്ന് കണ്ണൂര്‍ ദേശീയപാതയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ ഈ റോഡ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ടാര്‍ ചെയ്തത്. കെ.എസ്.ഇ.ബിയുടെ ഭൂഗര്ഭലൈനിനു വേണ്ടിയാണു നിലവില്‍ റോഡ് വെട്ടിപ്പൊളിച്ചത്. ഇതു ദ്രുതഗതിയില്‍ ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ശാഖാ പ്രസിഡന്റ് ഇസ്ഹാഖ് ദാരിമി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. മുഹമ്മദ് ജിഷാല്‍, ഇര്ഫാന് ഹാഷിം, മുഹമ്മദ് ഷമീന്‍, കെ.വി മുഹമ്മദ് സാഹില്‍, ഷുഹൈബ്, അലി മിര്‍സ, സല്‍മാനുല്‍ ഫാരിസ്, ഷാമില്‍ അമീന്, ഷക്കീബ്, റസല്‍ ഖന്ന, സക്കീര്‍, റിസ്വാന്, മുഷ്താഖ്, ഫഹീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."