എടവരാട് കോവുപ്പുറം റോഡിലെ ദുരിത യാത്ര: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര: അറുപത് വര്‍ഷത്തിലധികമായി എടവരാട് കോവുപ്പുറം പ്രദേശത്തുകാര്‍ അനുഭവിക്കുന്ന യാത്രാദുരിതം തീര്‍ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
കീഴാനിക്കോട്ട് കുറ്റിപ്പാറ്റക്കൈറോഡ് ഗതാഗത യോഗ്യമാക്കിയാല്‍ കല്ലൂര്‍, കൈപ്രം, എടവരാട്, ആവളപ്രദേശത്തുകാര്‍ പഴയ കാലത്ത് ഈ റോഡാണ് ഉപയോഗിച്ചത്. മഴക്കാലമായാല്‍ എടവരാട് ഭാഗത്ത് കുറ്റ്യാടി പുഴയില്‍ നിന്നും വെള്ളം കയറി കല്‍നട യാത്രയ്ക്ക് പോലും പ്രയാസം നേരിട്ടിരുന്നു.
സ്‌കൂള്‍, കോളജ്, റേഷന്‍കടകളില്‍ എത്തുന്നവര്‍ക്ക് ഏക ആശ്രയമായ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍: കെ.ഗംഗാദരന്‍ നമ്പ്യാര്‍, വൈസ് ചെയര്‍മാന്‍: ടി.എം.അബദുള്ള, കണ്‍വീനര്‍: സി കുഞ്ഞേത്, ജോ കണ്‍വീനര്‍: പി.മുര്‍ശിദ് ,ട്രഷറര്‍: എ മുരളീധരന്‍ എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ ടി കെ.കുഞ്ഞമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പ്രവാസി അധ്യക്ഷം വഹിച്ചു. ആദിയാട്ട് ശശി ന്ദ്രന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."