വ്യാപാരിയേയും മകനേയും കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ കേസെടുത്തു
കുമ്പള: കടയില്‍ മദ്യലഹരിയിലെത്തിയ യുവാവ് വ്യാപാരിയേയും മകനെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കുമ്പള പൊലിസ് കേസെടുത്തു.
പരുക്കേറ്റ കുമ്പള മാര്‍ക്കറ്റ് റോഡിലെ വ്യാപാരിയും പെര്‍വാട് സ്വദേശിയുമായ കുഞ്ഞാമു(62) മകന് മുഹമ്മദ് ജാബിര്‍(27) എന്നിവര്‍ കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് കോയിപ്പാടി കടപ്പുറത്തെ നാസറിനെതിരെ കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവത്തിന് തുടക്കം. ആദ്യം കടയിലെത്തിയ നാസര്‍ അലക്ഷ്യമായി സാധനങ്ങള്‍ വലിച്ചിടുന്നത് ചോദിച്ച കടയുടമ കുഞ്ഞാമുവിനെ മര്‍ദ്ദിച്ച് ഭീഷണിപ്പെട്ടത്തി സ്ഥലം വിടുകയായിരുന്നു. പിന്നീട് വീണ്ടും തിരിച്ചെത്തിയ നാസര്‍ കടയില്‍ നിന്നും സാധനങ്ങള്‍ എടുത്തുതിന്നുന്നത് കണ്ട കുഞ്ഞാമു വഴക്ക് പറയുന്നതിനിടെ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു ഇതിനിടെ തടയാന്‍ ചെന്ന മകന് ജാബിറിനും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."